24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പാലക്കയം വില്ലേജ് ഓഫിസ് കോഴ: മേലുദ്യോഗസ്ഥരും സഹായിച്ചെന്ന് സുരേഷ്കുമാർ.
Uncategorized

പാലക്കയം വില്ലേജ് ഓഫിസ് കോഴ: മേലുദ്യോഗസ്ഥരും സഹായിച്ചെന്ന് സുരേഷ്കുമാർ.

പാലക്കാട്∙ പാലക്കയം വില്ലേജ് ഓഫിസ് കോഴയില്‍ മേലുദ്യോഗസ്ഥരും സഹായിച്ചെന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വി.സുരേഷ്കുമാറിന്‍റെ മൊഴി. കാര്യം വേഗത്തില്‍ സാധിക്കാന്‍ ‘സുരേഷിനേ കഴിയൂ’ എന്ന് വിശ്വസിപ്പിച്ചുവെന്ന് മൊഴിയിൽ പറയുന്നു. മേലുദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താതെയാണ് വിജിലന്‍സിനോട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ സുരേഷ്കുമാറിനെ ‌മൂന്നു ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനുശേഷമുള്ള ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലിനോട് ഇയാൾ പൂർണമായും സഹകരിക്കുന്നില്ലെന്നാണ് വിവരം. അപേക്ഷകനെ കൈക്കൂലി നൽകാൻ നിർബന്ധിതനാക്കുന്ന സാഹചര്യം മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ചെയ്തിട്ടുണ്ടെന്നും ഇയാൾ വ്യക്തമാക്കി. അപേക്ഷയിൽ കാലതാമസം ഉണ്ടായി, അപേക്ഷകൻ പരാതി നൽകിയാൽ ‘സുരേഷ്കുമാറിനെ സഹായിക്കാകൂവെന്ന്’ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെന്നാണ് വിവരം. ഈ ഉദ്യോഗസ്ഥരുടെ പേര് സംബന്ധിച്ച് സുരേഷ്കുമാർ മറുപടി പറയുന്നില്ല.

മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ്കുമാർ പിടിയിലായത്. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന് എതിർവശത്തുള്ള ഇയാളുടെ താമസസ്ഥലത്തു നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും ഉൾപ്പെടെ 1.05 കോടിയുടെ പണവും രേഖകളും കണ്ടെടുത്തിരുന്നു.

മന്ത്രി കെ.കൃഷ്ണൻകുട്ടി, എൻ.ഷംസുദ്ദീൻ എംഎൽഎ, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, സബ് കലക്ടർ ഡി.ധർമലശ്രീ തുടങ്ങിയവർ മണ്ണാർക്കാ‍ട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പങ്കെടുക്കുന്നതിനിടെയാണു കൈക്കൂലിക്കേസിൽ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ്കുമാർ അറസ്റ്റിലായത്. വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

Related posts

കുട്ടികൾ മരിച്ചത് ഒരേ ദിവസമല്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, ചില ചോദ്യങ്ങൾ ബാക്കി

Aswathi Kottiyoor

അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ ബിഹാർ പോലീസ്

Aswathi Kottiyoor

പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി കോണ്‍ഗ്രസ് വിട്ടു, എഐസിസി സെക്രട്ടറി തജിന്ദർ സിംഗ് ബിട്ടു ബിജെപിയിൽ

Aswathi Kottiyoor
WordPress Image Lightbox