24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും
Iritty

ഇരിട്ടി താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും

ഇരിട്ടി: തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ്സ് പിരിച്ചെടുത്ത് ക്ഷേമനിധി ബോർഡിനെ രക്ഷിക്കുക, പെൻഷനും ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക, നിർമ്മാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ ഐ ടി യു സി യുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ എഐടിയുസി ജില്ലാ പ്രസിഡണ്ട് കെ .ടി. ജോസ് ഉദ്ഘാടനം ചെയ്തു. ഇ. വി. കുമാരൻ അധ്യക്ഷത വഹിച്ചു. കെ. ആർ. ലിജുമോൻ, പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ, കെ. പി. വർക്കി തുടങ്ങിയവർ സംസാരിച്ചു.

Related posts

കെ.അപ്പനായരെ ആദരിച്ചു .

Aswathi Kottiyoor

കല്ല്യാട് വില്ലേജിലെ ചെങ്കൽഖനനം നിർത്തിവെക്കാൻ ഉത്തരവുമായി ജില്ലാ കളക്ടർ – ഖനനം പരിശോധിക്കാൻ സ്‌പെഷ്യൽ സ്‌ക്വാഡ്

Aswathi Kottiyoor

മുഴക്കുന്ന് ഗവ:യു പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox