24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • സ്‌കൂൾ ബസ്സുകളുടെ ക്ഷമത പരിശോധന മെയ് 25, 26, 27, 29, 30 ദിവസങ്ങളിലായി കീഴൂരിൽ
Iritty

സ്‌കൂൾ ബസ്സുകളുടെ ക്ഷമത പരിശോധന മെയ് 25, 26, 27, 29, 30 ദിവസങ്ങളിലായി കീഴൂരിൽ

ഇരിട്ടി: മധ്യവേനൽ അവധിക്കു ശേഷം സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഇത്തരം വാഹനങ്ങളുടെ പരിശോധന ഇരിട്ടി സബ് ആർ ടി ഓഫീസിന്റെ നേതൃത്വത്തിൽ നടത്തുന്നു. 25, 26, 27, 29, 30 ദിവസങ്ങളിലായി കീഴൂർ വാഹന പരിശോധനാ സ്ഥലത്തു വെച്ച് രാവിലെ 10 മുതൽ 12 മണിവരെയാണ് പരിശോധന നടക്കുക. സബ് ആർ ടി ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ സ്‌കൂൾ ബസ്സുകളും പരിശോധനക്കായി താഴെ പറയുന്ന രജിസ്‌ട്രേഷൻ നമ്പറിന് അനുസൃതമായി ഹാജരാകണമെന്ന് ഇരിട്ടി ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട് ഓഫിസർ ബി. സാജു അറിയിച്ചു. പരിശോധന പൂർത്തിയായ വാഹനത്തിന് പരിശോധന ബാഡ്ജ് നൽകുന്നതും വാഹനത്തിന്റെ മുൻ ഗ്ലാസിൽ പ്രദര്ശിപ്പിക്കേണ്ടതുമാണ്. ഏപ്രിൽ, മെയ് മാസങ്ങളിലായി ഫിറ്റ്നസ് റെസ്റ്റിനായി എത്തിയ വാഹനങ്ങൾ ഈ പരിശോധനയിൽ പങ്കെടുക്കേണ്ടതില്ല. ഇത്തരം വാഹനങ്ങളുടെ പരിശോധനാ സ്റ്റിക്കർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ എത്തിയാൽ ലഭിക്കുന്നതാണ്.
മെയ് 25 – നമ്പർ 1 മുതൽ 2000 വരെ, 26 – 2001 മുതൽ 4000 വരെ, 27 – 4001 മുതൽ 6000 വരെ, 29 – 6001 മുതൽ 8000 വരെ, 30 – 8001 മുതൽ 9999 വരെ. കൂടുതൽ വിവരങ്ങൾക്ക് ഇരിട്ടി സബ് ആർ ടി ഓഫിസുമായി ബന്ധപ്പെടാം. നമ്പർ- 0490 2490001

Related posts

വീട് തകര്‍ന്നു വീണു

Aswathi Kottiyoor

കാട്ടാനകളിൽനിന്നും സാധരണക്കാരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണം – ബി.ജെ. – പി.

Aswathi Kottiyoor

തറക്കല്ലിടൽ കർമ്മം

Aswathi Kottiyoor
WordPress Image Lightbox