24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ആ രാത്രി എം.എസ്. ധോണി കരഞ്ഞു, വൈകാരികമായി പ്രതികരിച്ചു: വെളിപ്പെടുത്തി ഹർഭജൻ
Uncategorized

ആ രാത്രി എം.എസ്. ധോണി കരഞ്ഞു, വൈകാരികമായി പ്രതികരിച്ചു: വെളിപ്പെടുത്തി ഹർഭജൻ

ചെന്നൈ∙ സമ്മർദഘട്ടങ്ങളില്‍ പോലും ഗ്രൗണ്ടിൽ ശാന്തസ്വഭാവം കൈവിടാതിരിക്കുന്നതിന്റെ പേരിൽ‌ ക്യാപ്റ്റൻ കൂളെന്നു വിളിപ്പേരുള്ളയാളാണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണി. ഗ്രൗണ്ടിൽ താരം ദേഷ്യപ്പെട്ടു കണ്ടത് അപൂർവമായി മാത്രമാണ്. വൈകാരികമായ മുഹൂർത്തങ്ങളെ കൂളായി നേരിടുന്നതാണു ധോണിയുടെ രീതി. എന്നാൽ ഒരിക്കൽ ധോണി കരയുന്നതു താൻ കണ്ടിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിങ്സ് താരവുമായിരുന്ന ഹർഭജൻ സിങ് വെളിപ്പെടുത്തി.

ഒരു സ്പോർട്സ് മാധ്യമത്തോടു സംസാരിക്കവെയാണ് ഹർഭജൻ സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഒരു കഥ ഞാൻ‌ നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു. 2018ൽ രണ്ടു വർഷത്തെ വിലക്കിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിലേക്കു തിരിച്ചുവന്നപ്പോൾ ഒരു ‍ഡിന്നറുണ്ടായിരുന്നു. പുരുഷൻമാര്‍ കരയില്ലെന്നാണു ഞാൻ കേട്ടിട്ടുള്ളത്. എന്നാൽ അന്നു രാത്രി ധോണി കരയുന്നതു ഞാൻ കണ്ടു.’’– ഹർഭജൻ സിങ് പറഞ്ഞു.

‘‘അന്ന് വളരെ വൈകാരികമായാണു ധോണി പ്രതികരിച്ചത്. ആർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് എനിക്കു തോന്നുന്നത്.’’– ഹർഭജൻ സിങ് വ്യക്തമാക്കി. സംഭവം സത്യമാണോയെന്ന് ചർച്ചയിൽ കൂടെയുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം ഇമ്രാൻ താഹിറിനോടും ഹർഭജൻ സിങ് ചോദിക്കുന്നുണ്ട്. ആ രംഗം കണ്ട് ധോണിക്ക് ചെന്നൈ സൂപ്പർ കിങ്സുമായി എത്രത്തോളം അടുപ്പമുണ്ടെന്നു താൻ മനസ്സിലാക്കിയതായി ഇമ്രാൻ താഹിർ വെളിപ്പെടുത്തി.

‘‘അപ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു. ധോണിക്ക് അതു വളരെ വൈകാരികമായ നിമിഷമായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെ ധോണി സ്വന്തം കുടുംബത്തെപ്പോലെയാണു കാണുന്നത്. രണ്ടു വർഷത്തിനു ശേഷം തിരികെയെത്തിയ ചെന്നൈ കിരീടം നേടി. വയസ്സൻമാരുടെ ടീമെന്നാണു ഞങ്ങളെ വിളിച്ചിരുന്നത്. പക്ഷേ ഞങ്ങൾ ഐപിഎൽ വിജയിച്ചു.’’– ഇമ്രാൻ താഹിർ പറഞ്ഞു.

Related posts

2.43 ലക്ഷം ശബരിമല തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കി ആരോഗ്യ വകുപ്പ്

Aswathi Kottiyoor

ഇങ്ങോട്ട് വന്നില്ലെങ്കിൽ അങ്ങോട് പോകും; പ്രജ്വലിനെ തിരഞ്ഞ് കർണാടക പൊലീസ് ജർമനിയിലേക്കെന്ന് റിപ്പോര്‍ട്ട്

ബജറ്റ് 82 കോടി, റിലീസായി നാല് ദിവസം, നേടിയത് 60കോടിക്ക് മേൽ; 100 കോടിയിലേക്ക് കുതിച്ച് ‘ആടുജീവിതം’

Aswathi Kottiyoor
WordPress Image Lightbox