23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം; ഡ്രൈവർ അറസ്റ്റിൽ
Uncategorized

കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ. കാരന്തൂർ സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിനിക്ക് നേരെ അതിക്രമമുണ്ടായത്.

കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം നടന്നത്. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ബസിന്റെ ബോണറ്റിൽ ഇരിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയത്ത് ഡ്രൈവർ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. രാത്രി 12 മണിയോടെയാണ് സംഭവം. യാത്രക്കാർ ബഹളം വെക്കുകയും തുടർന്ന് കുന്ദമംഗലം പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പുലർച്ചയോട് കൂടി അറസ്റ്റ് രേഖപ്പെടുത്തി

Related posts

വന്യമൃഗ വേട്ട: അനുവാദം നൽകേണ്ടത് സംസ്ഥാനമെന്നു കേന്ദ്രം

Aswathi Kottiyoor

അവയവദാനത്തിനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി: വീണാ ജോർജ്‌

Aswathi Kottiyoor

കേസുമായി ബന്ധമില്ലാത്തയാൾക്ക് പൊലീസിന്റെ ക്രൂര മർദ്ദനം; പ്രതിയല്ലെന്നറിഞ്ഞ് വിട്ടയച്ചു

Aswathi Kottiyoor
WordPress Image Lightbox