24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • രണ്ട് ദിവസമായി വലതു കണ്ണില്‍ വേദന, കണ്ണിനു ചുറ്റും പഴുപ്പ്; 58 വയസ്സുകാരിയുടെ കണ്ണില്‍ നിന്ന് കണ്ടെത്തിയത് 11 സെന്റീമീറ്റര്‍ നീളമുള്ള ജീവനുള്ള വിര
Uncategorized

രണ്ട് ദിവസമായി വലതു കണ്ണില്‍ വേദന, കണ്ണിനു ചുറ്റും പഴുപ്പ്; 58 വയസ്സുകാരിയുടെ കണ്ണില്‍ നിന്ന് കണ്ടെത്തിയത് 11 സെന്റീമീറ്റര്‍ നീളമുള്ള ജീവനുള്ള വിര

തിരുവനന്തപുരം കിംസിലാണ് സംഭവം. രണ്ട് ദിവസമായി രോഗിയുടെ വലതു കണ്ണില്‍ വേദനയും വീക്കവും ചുവപ്പും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് കിംസ്‌ഹെല്‍ത്തിലെ ഇഎൻടി വിഭാഗത്തിലെത്തുന്നത്.

സിടി സ്‌കാനില്‍ സൈനസ്സിലും കണ്ണിനു ചുറ്റും പഴുപ്പ് കെട്ടി കിടക്കുന്നതായി കണ്ടെത്തി. രോഗിയില്‍ നടത്തിയ അള്‍ട്രാ സൗണ്ട് സ്‌കാനിലാണ് കണ്ണിനുള്ളില്‍ ജീവനുള്ള വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. മൈക്രോസ്‌കോപ്പിക് പരിശോധനയില്‍ ‘ഡയറോഫിലാരിയ’ എന്ന പേരിലറിയപ്പെടുന്ന നീളൻ വിരയാണെന്ന് സ്ഥിരീകരിച്ചു. 2 മണിക്കൂര്‍ നീണ്ട എൻഡോസ്കോപ്പിയിലൂടെയാണ് വിരയെ നീക്കം ചെയ്തത്. ഇന്ത്യയില്‍ വളരെ ചുരുക്കം കേസുകള്‍ മാത്രമേ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

Related posts

കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 21 യാത്രക്കാര്‍ക്ക് പരിക്ക്

Aswathi Kottiyoor

സന്ദർശന വിസക്കാർക്ക്​ മക്കയിലേക്ക്​ പ്രവേശിക്കുന്നതിന്​ വിലക്ക്​

Aswathi Kottiyoor

നിർത്തിയിട്ടിരുന്ന വാനിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; ആറ് പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox