22.2 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ബ്ലീച്ചിങ് പൗഡർ വാങ്ങൽ: ടെൻഡർ ഒഴിവാക്കി; അടിമുടി ദുരൂഹത
Kerala

ബ്ലീച്ചിങ് പൗഡർ വാങ്ങൽ: ടെൻഡർ ഒഴിവാക്കി; അടിമുടി ദുരൂഹത

ബ്ലീച്ചിങ് പൗഡർ വാങ്ങാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ( കെഎംഎസ്‌സിഎൽ) വഴിയുള്ള ടെൻഡർ ഒഴിവാക്കി അവർക്കു കീഴിലെ കാരുണ്യ വഴി ക്വട്ടേഷൻ വിളിച്ചതു മുതൽ എല്ലാ ഇടപാടുകളിലും ദുരൂഹത.
പത്തനംതിട്ടയിലെ പാർക്കിൻസ് എന്റർപ്രൈസസാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. ലക്നൗവിലെ ബങ്കെബിഹാറി കെമിക്കൽസ് രണ്ടാമത് എത്തിയിരുന്നു. ഏറ്റവും കുറഞ്ഞ തുകയ്ക്ക് നൽകാമെന്നു പറഞ്ഞ കമ്പനിക്കു മുഴുവൻ ഓർഡറും നൽകാൻ കോർപറേഷന്റെയും കാരുണ്യയുടെയും ഉന്നതർ തയാറായില്ല. അവർ പാർക്കിൻസിനു പുറമേ ബങ്കെബിഹാറിയിൽ നിന്നും ബ്ലീച്ചിങ് പൗഡർ വാങ്ങാൻ തീരുമാനിച്ചു. ഈ കമ്പനി വിതരണം ചെയ്ത ബ്ലീച്ചിങ് പൗഡറാണു കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം മേനംകുളത്തും വൻ തീപിടിത്തത്തിനു കാരണമായത്.

ടെൻ‍ഡറോ ക്വട്ടേഷനോ ഇല്ലാതെ 2023–24 ൽ 3.04 ലക്ഷം കിലോ ബ്ലീച്ചിങ് പൗഡർ ഇതേ കമ്പനിയിൽ നിന്നു വാങ്ങാൻ ധാരണയായിട്ടുണ്ടെന്നാണു വിവരം. ഇതിന്റെ ഒരു ഭാഗം വിതരണം ചെയ്തിട്ടുമുണ്ട്. പൊതു ടെൻഡർ ഒഴിവാക്കി, ‘കാരുണ്യ ഫാർമസി’ വഴി ക്വട്ടേഷൻ അടിസ്ഥാനത്തിൽ ബ്ലീച്ചിങ് പൗഡർ വാങ്ങിയത് ദുരൂഹമാണെന്ന് ആരോപണമുണ്ട്.

മഴക്കാല ശുചീകരണത്തിനായി മെഡിക്കൽ സർവീസസ് കോർപറേഷന്റെ എല്ലാ സംഭരണ കേന്ദ്രങ്ങളിലും 5000 കിലോയ്ക്കു മുകളിൽ ബ്ലീച്ചിങ് പൗഡർ ശേഖരിച്ചിട്ടുണ്ട്. 

Related posts

4 വര്‍ഷത്തിനകം 1550 വില്ലേജുകളിൽ ഡിജിറ്റല്‍ റീസര്‍വേ: മന്ത്രി കെ രാജന്‍

Aswathi Kottiyoor

സിവിൽ സർവീസ്‌ ചട്ട പരിഷ്‌കാരം ; എതിർത്ത് കൂടുതൽ സംസ്ഥാനങ്ങൾ

Aswathi Kottiyoor

ജനറൽ നഴ്‌സിങ്ങിന്‌ 100 അധിക സീറ്റ്‌ ; ആകെ സീറ്റ്‌ 485 ആയി

Aswathi Kottiyoor
WordPress Image Lightbox