ഇരിട്ടി: 2002 ൽ ജീപ്പിൽ സഞ്ചരിക്കവേ ബോംബേറിൽ കൊല്ലപ്പെട്ട തില്ലങ്കേരിയിലെ കരിയിൽ വീട്ടിൽ അമ്മു അമ്മയുടെ ബലിദാന ദിനാചരണം കാർക്കോട്ടെ സ്മൃതി മണ്ഡപത്തിൽ നടന്നു. സ്മൃതി മണ്ഡപത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയിൽ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് റീന മനോഹരൻ, ബി ജെ പി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ശരത് കൊതേരി, വൈസ് പ്രസിഡന്റ് പി.എസ്. പ്രകാശ്, തില്ലങ്കേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.വി. ശ്രീധരൻ, തില്ലങ്കേരി പഞ്ചായത്ത് മെമ്പർമാരായ മനോജ് പടിക്കച്ചാൽ. എം.കെ. ആനന്ദവല്ലി, ആർ എസ് എസ് ഇരിട്ടി ഖണ്ഡ് കാര്യവാഹ് എം. ഹരിഹരൻ, എം.എൻ. ബിജു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന അനുസ്മരണ പരിപാടിയിൽ ആർ എസ് എസ് ജില്ലാ സമ്പർക്ക പ്രമുഖ് സി. രൂപേഷ് അനുസ്മരണ ഭാഷണം നടത്തി.
2002 മെയ് 22 ന് ചാവശ്ശേരിയിൽ വെച്ച് കൊലചെയ്യപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ ഉത്തമന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ജീപ്പിൽ വീട്ടിലേക്ക് വരുന്നതിനിടെ കാർക്കോട് വെച്ച് സിപിഎം പ്രവർത്തകർ അമ്മുഅമ്മ സഞ്ചരിച്ച ജീപ്പിനു നേരെ ബോംബെറിയുകയായിരുന്നു. ബോംബേറിൽ അമ്മു അമ്മക്കൊപ്പം ജീപ്പ് ഡ്രൈവർ ഷിഹാബും കൊല്ലപ്പെട്ടു.