തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ആൾമാറാട്ടം നടത്തിയ വിശാഖിന് മത്സരിക്കാനും യോഗ്യതയില്ല. ലിങ്ദോ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 22 വയസാണ് മത്സരിക്കാനുള്ള പ്രായപരിധി. എന്നാൽ വിശാഖിന് 24 വയസാണ്. എഫ്.ഐ.ആറിൽ 19 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ സംരക്ഷിക്കാനായാണ് പൊലീസ് എഫ്.ഐ.ആറിൽ 19 വയസെന്ന് രേഖപ്പെടുത്തിയതെന്നും ആരോപണമുണ്ട്.
അതേ സമയം തെരഞ്ഞെടുപ്പ് മാറ്റിയത് മൂലം ഉണ്ടായ നഷ്ടം ഈടാക്കാൻ ഒരുങ്ങുകയാണ് സർവകലാശാല. ഇതിനായി ബന്ധപ്പെട്ട സെക്ഷനിൽ നിന്ന് രേഖകൾ നൽകാൻ രജിസ്ട്രാർ ആവശ്യപ്പെട്ടു. ധനനഷ്ടം കണക്ക് കൂട്ടി മുൻ പ്രിൻസിപ്പൽ ഷൈജുവിനും കോളജിനും ഉടൻ കത്ത് നൽകും.