24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സുരക്ഷയൊരുക്കാൻ വരുന്നു, തീരദേശ സേന
Kerala

സുരക്ഷയൊരുക്കാൻ വരുന്നു, തീരദേശ സേന

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തീരദേശ സേന രൂപീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും ഉപകരണങ്ങളുടെ വിതരണവും നീർക്കടവ് കടപ്പുറത്ത് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, അഡ്വ. കെ കെ രത്‌നകുമാരി, ടി സരള, യു പി ശോഭ എന്നിവർ സംസാരിച്ചു.
കണ്ണൂർ, തലശേരി, അഴീക്കോട്, മാടായി മത്സ്യഭവനുകൾ കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട വ്യക്തികളെ ഉൾപ്പെടുത്തി നാല്‌ ഗ്രൂപ്പുകളെ രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന 5 പേർ വീതമുളള ഓരോ ഗ്രൂപ്പിനും ഒരു തോണി, എൻജിൻ, ജിപിഎസ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ എന്നിവയ്‌ക്കായി ജില്ലാ പഞ്ചായത്ത് 12.80 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. രക്ഷാപ്രവർത്തനം ഇല്ലാത്ത സമയങ്ങളിൽ യാനം മത്സ്യബന്ധനത്തിന് ഉപയോഗിക്കുക വഴി 20 പേർക്ക് ജീപനോപാധി ഒരുക്കുകയെന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്ട്‌സിൽ പരിശീലനം ലഭിച്ചവരും രക്ഷാപ്രവർത്തകരിൽ ഉൾപ്പെടുന്നു.

Related posts

വായ്പ തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ മുന്നിൽ: മന്ത്രി വി എൻ വാസവൻ

Aswathi Kottiyoor

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു

Aswathi Kottiyoor

കേരളത്തിൽനിന്നുള്ളവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; കടുപ്പിച്ച് തമിഴ്നാടും.

Aswathi Kottiyoor
WordPress Image Lightbox