24 C
Iritty, IN
July 20, 2024
  • Home
  • Kerala
  • നോട്ടുമാറൽ: ബാങ്കുകൾക്ക് നിർദേശവുമായി ആർബിഐ
Kerala

നോട്ടുമാറൽ: ബാങ്കുകൾക്ക് നിർദേശവുമായി ആർബിഐ

2000 രൂപയുടെ നോട്ടുകൾ മാറുന്നതിൽ ബാങ്കുകൾക്ക് നിർദേശവുമായി ആർബിഐ. നോട്ടുകൾ മാറാനായെത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ബാങ്കിലെത്തുന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത തരത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. ജനങ്ങൾക്ക് ഇരിക്കുവാനുള്ള സൗകര്യങ്ങളും വെള്ളം ഉൾപ്പെടെയുള്ളവയും ലഭ്യമാക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

ഓരോ ദിവസവും നോട്ടുകൾ മാറുന്നത് സംബന്ധിച്ച കൃത്യമായ കണക്കുകൾ ആർബിഐ പറഞ്ഞിട്ടുള്ള മാതൃകയിൽ എല്ലാ ബാങ്കുകളും സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. മെയ് 23 മുതൽ ബാങ്കുകളിൽ നിന്നും നോട്ടുകൾ മാറാൻ സാധിക്കും. സെപ്തംബർ 30 വരെയാണ് നോട്ടുകൾ മാറ്റാനായി അനുവദിച്ചിട്ടുള്ള സമയം.

Related posts

യൂറോപ്പ് വീണ്ടും കോവിഡ് പ്രഭവകേന്ദ്രമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

Aswathi Kottiyoor

വാട്ടർ മെട്രോ സൂപ്പർ ഹിറ്റ്‌ ; ദിവസയാത്രികർ പതിനായിരത്തിലെത്തി

ഉത്സവസീസണിൽ കൂടുതൽ അന്തർസംസ്ഥാന സർവീസുമായി കെഎസ്‌ആർടിസി

Aswathi Kottiyoor
WordPress Image Lightbox