26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജനങ്ങളുടെ പ്രതീക്ഷ എക്കാലവും ഉയർത്തിപ്പിടിച്ചവരാണ് സംസ്ഥാനത്തെ സാമാജികരെന്ന് ഗവർണർ
Kerala

ജനങ്ങളുടെ പ്രതീക്ഷ എക്കാലവും ഉയർത്തിപ്പിടിച്ചവരാണ് സംസ്ഥാനത്തെ സാമാജികരെന്ന് ഗവർണർ

രാജ്യത്തിലെ തന്നെ ഏറ്റവും പുരോഗമനപരമായ പല നിയമനിർമാണങ്ങൾക്കും വേദിയായ കേരള നിയമസഭയിലെ അംഗങ്ങൾ എക്കാലവും ജനങ്ങളുടെ പ്രതീക്ഷ ഉയർത്തിപ്പിടിച്ചവരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിലെ തന്നെ ഏറ്റവും മനോഹരവും പ്രൗഢവുമായ നിയമസഭാ മന്ദിരങ്ങളിൽ ഒന്നാണ് നമ്മുടേത്. ഇവിടെ രൂപംകൊണ്ട പല നിയമങ്ങളും സാമൂഹിക,

രാഷ്ട്രീയ രംഗങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ജനങ്ങളുടെ പ്രതീക്ഷയും ആശങ്കയും ആഹ്ലാദവും പ്രതിഷേധവും എല്ലാം പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. അത് എക്കാലവും ഉയർത്തിപ്പിടിച്ചവരാണ് നമ്മുടെ സാമാജികർ എന്നതിൽ നമുക്ക് അഭിമാനിക്കാം, ഗവർണർ പറഞ്ഞു. കേരളത്തെ സാമൂഹികക്ഷേമം, സുസ്ഥിരവികസനം എന്നിവയിൽ മാതൃകയാക്കി തീർത്തതിൽ ഓരോ സാമാജികന്റേയും ആശയവും സംഭാവനകളും ഉണ്ടെന്ന് ഗവർണർ കൂട്ടിച്ചേർത്തു.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതേവരെ പാസാക്കിയ 3447 നിയമങ്ങളും അതാത് രംഗത്തെ നാഴികകല്ലുകളാണെന്ന് ചടങ്ങിന് സ്വാഗതമാശംസിച്ച സ്പീക്കർ എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു. ഭൂപരിഷ്‌കരണം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സാമൂഹ്യനീതി, വ്യവസായം എന്നിങ്ങനെ ഓരോ മേഖലയിലും മുന്നോട്ടുള്ള കുതിപ്പിന് ശക്തി പകർന്ന നിയമനിർമാണങ്ങൾക്കാണ് സംസ്ഥാന നിയമസഭ സാക്ഷ്യം വഹിച്ചത്. ഭരണപക്ഷം, പ്രതിപക്ഷം എന്നീ വേർതിരിവില്ലാതെ എല്ലാ അംഗങ്ങൾക്കും സഭയിൽ ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാൻ വേണ്ടത്ര സമയം ലഭിക്കുന്ന കാര്യവും സ്പീക്കർ ചൂണ്ടിക്കാട്ടി. സഭയുടെ ഉന്നത നിലവാരം കാത്തുസൂക്ഷിക്കുന്നതിൽ സംസ്ഥാനത്തെ എല്ലാ മുഖ്യമന്ത്രിമാരും ബദ്ധശ്രദ്ധ പുലർത്തിയതായി എല്ലാവരുടേയും പേരുകൾ പരാമർശിച്ച് സ്പീക്കർ പറഞ്ഞു.

Related posts

നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി

Aswathi Kottiyoor

ജിഎസ്‌ടി കൗൺസിലും വഴിപാടാക്കുന്നു ; വെർച്വൽ യോഗം 17ന്‌

Aswathi Kottiyoor

വി​വാ​ഹമോ​ചി​തരെ വീഴ്ത്താൻ കോടതി വളപ്പിൽ സെക്സ് റാക്കറ്റ്! സ​ർ​ക്കാ​രി​നു റി​ട്ട. ജ​ഡ്ജി​ന്‍റെ ക​ത്ത്

Aswathi Kottiyoor
WordPress Image Lightbox