ആലപ്പുഴ ∙ കുടിശിക 3260 കോടി കടന്നതോടെ, പലിശ ഇളവു നൽകി കുടിശിക നിവാരണ യജ്ഞം നടത്താൻ കെഎസ്ഇബിക്ക് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷന്റെ അനുമതി. 2022 െസപ്റ്റംബറിനെ അപേക്ഷിച്ച് 2023 മാർച്ചിൽ കെഎസ്ഇബിക്ക് ലഭിക്കാനുള്ള തുകയിൽ 280 കോടിയുടെ വർധനയുണ്ട്.
കുടിശിക തുകയ്ക്ക് ഈടാക്കുന്ന പലിശയിലാണ് ഇളവു നൽകുന്നത്. രണ്ടു വർഷം മുതൽ 5 വർഷം വരെ കുടിശികയുള്ളവർക്കു പലിശയിൽ 6% ഇളവു നൽകും. 5 – 15 വർഷം കുടിശികയുള്ളവർക്കു 5%, 15 വർഷത്തിനു മുകളിൽ കുടിശികയുള്ളവർക്ക് 4% എന്നിങ്ങനെയാണു പലിശയിളവ്.