പുനലൂർ സ്വദേശി ജീവന്‍ കുമാറും കഴക്കൂട്ടം സ്വദേശി ധന്യ മാർട്ടിനും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവാൻ സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഇതിനിടെ ജീവന് ജോലിക്കായി യുക്രെയ്നിലേക്ക് മടങ്ങേണ്ടി വന്നു. അപേക്ഷ നൽകി 30 മുതൽ 90 ദിവസം വരെ വിവാഹം അനുവദിക്കുമെന്നതിനാൽ തിരികെ വന്ന് വിവാഹം കഴിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, കോവിഡ് വ്യാപനം ആ യാത്ര അനിശ്ചിതമായി മുടക്കി. വരനും വധുവും നേരിട്ട് എത്തിയാലേ വിവാഹം നടക്കൂ എന്ന് സബ് റജിസ്ട്രാർ ഓഫിസിൽനിന്ന് അറിയിച്ചതോടെ ധന്യ കോടതിയെ സമീപിച്ചു.
- Home
- Uncategorized
- വധൂവരന്മാർ നേരിട്ടു വരാതെ വിവാഹം റജിസ്റ്റർ ചെയ്യാനാകുമോ? അറിയണം ‘ആക്ടി’ലെ ഈ മാറ്റങ്ങൾ