കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ യോഗം പഞ്ചായത്ത് നേതൃത്വത്തിൽ വിളിച്ചു ചേർത്തു.
പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷനായി.ദേവസ്വം,പൊലീസ്,എക്സൈസ്, ആരോഗ്യം, ശുചിത്വം, ഹരിതകേരളം, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളുടെയും ഹരിതകർമ്മസേന, വ്യാപാരി സംഘടനകൾ എന്നിവയുടെയും യോഗമാണ് വിളിച്ചത്.ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഉത്സവം ഹരിതപ്രോട്ടോകോൾ പാലിച്ചും വകുപ്പുകളുടെ ഏകോപനത്തിൽ നടത്താനും തീരുമാനമായി.
വകുപ്പുകളെ പ്രതിനിധീകരിച്ച് വകുപ്പ് ഉദ്യോഗസ്ഥരും, വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻത്തുരുത്തിയിൽ, പഞ്ചായത്ത് സെക്രട്ടറി കെ കെ സത്യൻ, ഷാജി പൊട്ടയിൽ, ജീജ പാനികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു