22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • മാരക മയക്ക്മരുന്ന് ഓൺലൈനിൽ എത്തി. കൂത്തുപറമ്പ് പോസ്റ്റോഫീസിൽ നിന്ന് കയ്യോടെ പൊക്കി എക്സൈസ്. പ്രതി അറസ്റ്റിൽ .
Uncategorized

മാരക മയക്ക്മരുന്ന് ഓൺലൈനിൽ എത്തി. കൂത്തുപറമ്പ് പോസ്റ്റോഫീസിൽ നിന്ന് കയ്യോടെ പൊക്കി എക്സൈസ്. പ്രതി അറസ്റ്റിൽ .


കൂത്തുപറമ്പ് : ആമസോണ്‍ വഴി ഓണ്‍ലൈനായി നെതര്‍ലാന്റിലെ റോട്ടര്‍ഡാമില്‍ നിന്നും വരുത്തിച്ച 70 എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയിലായി.കൂത്തുപറമ്പ് പാറാല്‍ സ്വദേശി ശ്രീരാഗാണ് പിടിയിലായത്.കൂത്ത്പറമ്പ് പോസ്റ്റ് ഓഫിസില്‍ ഓണ്‍ലൈന്‍ വഴി തപാലില്‍ എത്തിചേര്‍ന്ന 70 എല്‍എസ്ഡി സ്റ്റാമ്പുകള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ് ജനീഷും സംഘവും പിടികൂടിയത്.പ്രിവന്റ്‌റീവ് ഓഫിസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രജീഷ് കോട്ടായി, സുബിന്‍.എം, സജേഷ്.സി.കെ, വിഷ്ണു എന്‍.സി, എക്‌സൈസ് ഡ്രൈവര്‍ ലതിഷ് ചന്ദ്രന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാന്‍ സിനിമാ നിർമ്മാതാക്കള്‍; ഫെഫ്‍കയ്ക്ക് കത്ത്

Aswathi Kottiyoor

ആറാം തോല്‍വി ഏറ്റുവാങ്ങി ബംഗ്ലാദേശ് പുറത്ത്; പാകിസ്താന്റെ ജയം ഏഴ് വിക്കറ്റിന്

Aswathi Kottiyoor

തിരുവനന്തപുരം ബാലരാമപുരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 40 കിലോ കഞ്ചാവ്

Aswathi Kottiyoor
WordPress Image Lightbox