അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളെ കോർത്തിണക്കി അക്കാദമിക സ്ഥാപനങ്ങൾ തമ്മിലും അക്കാദമിക സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങൾ തമ്മിലും ശക്തമായ ബന്ധം സ്ഥാപിക്കാൻ ആണ് ഡിജിറ്റൽ സർവകലാശാല ഉദ്ദേശിക്കുന്നത്.
കൊച്ചി ഇൻഫോപാർക്ക് ഫേസ്-2 ൽ ഉള്ള ജോതിർമയ കെട്ടിടത്തിലെ ആറാം നിലയിൽ 35,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒൻപത് പ്ലഗ് ആന്റ് പ്ലെ ഓഫീസുകളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇവയിൽ വിവിധ കമ്പനികൾ പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 10000 കോടിയിൽപ്പരം രൂപയുടെ സോഫ്റ്റ്വെയർ കയറ്റുമതിയാണ് ഇൻഫോപാർക്ക് നേടിയത്. 2016 മുതൽ സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള മൂന്ന് ഐ.ടി പാർക്കുകളിലുമായി 54,078 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇതിൽ 32,000 എണ്ണം ഇൻഫോപാർക്കിലും 20,000 എണ്ണം ടെക്‌നോപാർക്കിലും 1978 എണ്ണം കോഴിക്കോട്ട് സൈബർ പാർക്കിലുമാണ്.
5 മുതൽ 15 വയസു വരെയുള്ള കുട്ടികൾക്കായുള്ള ആധാർ എൻറോൾമെന്റ് സോഫ്‌റ്റ്വെയർ, സി-ഡിറ്റിന്റെ കീഴിൽ ഡോക്യുമെന്റ് ഹെറിറ്റേജ് ഡിജിറ്റലൈസേഷൻ കോഴ്‌സ്, യൂണികോഡ് മലയാളം ഫോണ്ടുകൾ, ഓൺലൈൻ പരീക്ഷയുടെ പ്രത്യേക സോഫ്റ്റ്വെയർ സംവിധാനം, ഐ.സിഫോസിന് കീഴിൽ വിദ്യാർഥികൾക്കായുള്ള ലൈറ്റിംഗ് അസിസ്റ്റ് ഉപകരണം, പെർസപ്ച്വൽ മോട്ടോർ സ്‌കിൽസ് അസിസ്റ്റ് ഉപകരണം, സെൻസറി അക്ഷരമാല തുടങ്ങിയ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തവയിൽ ഉൾപ്പെടുന്നു.