ആദിവാസി ഗോത്രവിഭാഗങ്ങളിലെ കുട്ടികൾ മാത്രം പഠിക്കുന്ന ആറളം ഫാം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ കുട്ടികളും വിജയിച്ചു. ആദിവാസി പുനരധിവാസ മേഖലയിലെ തീർത്തും ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നെത്തുന്ന കുട്ടികളുടെ മികച്ച വിജയം രക്ഷിതാക്കളിലും നാട്ടുകാരിലും ഉത്സവപ്രതീതിയുണ്ടാക്കി. പരീക്ഷയോടനുബന്ധിച്ച് ഒരു മാസക്കാലം അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ തന്നെ താമസിച്ചു കൊണ്ടാണ് പരീക്ഷയ്ക്കു വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തിയത് .ക്യാമ്പിനുള്ള സാമ്പത്തിക സഹായം സർവ്വശിക്ഷ കേരളയാണ് നൽകിയത്. അശ്വതി രാധാകൃഷ്ണൻ എന്ന വിദ്യാർത്ഥിനിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഈ പ്രതിനിധികൾ, പട്ടിക വർഗ്ഗ വകുപ്പ്, പി ടി എ എന്നിവരിൽ നിന്നും പിന്തുണ ലഭിച്ചു . 26 ആൺകുട്ടികളും 31 പെൺകുട്ടികളുമുൾപ്പെടെ 57 കുട്ടികളാണ് പരീക്ഷ എഴുതിയത്