21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ആഭ്യന്തര സഞ്ചാരികൾ വർധിച്ചു ; 2022ൽ കേരളം സന്ദർശിച്ചത്‌ 1.88 കോടി പേർ
Kerala

ആഭ്യന്തര സഞ്ചാരികൾ വർധിച്ചു ; 2022ൽ കേരളം സന്ദർശിച്ചത്‌ 1.88 കോടി പേർ

ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ്‌ നേട്ടവുമായി സംസ്ഥാനം. 2022 കേരളം സന്ദർശിച്ചത്‌ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ. കോവിഡിന് മുമ്പ്‌ 2019ൽ ഒരു വർഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022ൽ ഇത് 1,88,67,414 ആയി. മുൻവർഷത്തേക്കാളും 2.63 ശതമാനത്തിന്റെ വളർച്ച. 2023 ന്റെ ആദ്യപാദത്തിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വളർച്ച നേടിയതായിയാണ്‌ ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ.

2017–-1,46,73,520, 2018–-1,56,04,661, 2019–-1,83,84,233, 2020–-49,88,972, 2021–-75,37,617 എന്നിങ്ങനെയാണ്‌ മുൻ വർഷങ്ങളിലെ കണക്ക്‌. മേഖലയിൽ സർക്കാർ നടപ്പാക്കിയ മാറ്റങ്ങളും കാരവൻ ടൂറിസമടക്കമുള്ള പുതിയ വിപണന യോഗ്യമായ ടൂറിസം മാതൃകകളുമാണ്‌ സഞ്ചാരികളെ ആകർഷിക്കുന്നത്‌. അന്തർദേശീയ–-ദേശീയ തലങ്ങളിൽ കേരളത്തിന്റെ ടൂറിസം മേഖല കൈവിരിച്ച നേട്ടങ്ങളും സംസ്ഥാനത്തിന്‌ ഗുണകരമായി. കോവിഡിന്‌ ശേഷം ടൂറിസം മേഖലയുടെ പ്രചാരണത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളും വിജയത്തിലെത്തി. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ആറ് ജില്ലകൾ സർവകാല റെക്കോർഡ് നേടി. പത്തനംതിട്ട, ഇടുക്കി, വയനാട്, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം ജില്ലകൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾക്കാണ്‌ പോയ വർഷം ആതിഥേയരായത്‌. കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്–- 40,48,679 പേർ. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട്, കോഴിക്കോട്‌ ജില്ലകൾ പിന്നാലെയുണ്ട്‌.

Related posts

മരണത്തിലും തട്ടിപ്പ്, സര്‍ക്കാര്‍ സഹായം കിട്ടാന്‍ കോവിഡ് ഫലം പോസിറ്റീവാക്കാമെന്ന് വാഗ്ദാനം.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴി; ഗിഫ്റ്റ് സിറ്റി നടപ്പിലാക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox