27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും
Uncategorized

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും

കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. 
സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനും തീരുമാനമായി. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.

മൂന്നു ദിവസം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് കർണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാൻഡിന്റെ ഇടപെടലോടെ നടന്ന അനുനയ നീക്കങ്ങൾ വിജയം കണ്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യാഴാഴ്ച രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

Related posts

വാഹനങ്ങൾക്കുനേരെ ഓടിയടുക്കുന്നു, കാട്ടാനാകളെക്കൊണ്ട് പൊറുതിമു‌ട്ടി കേരളത്തിലെ പ്രധാന ടൂറിസ്റ്റ് പാത

Aswathi Kottiyoor

ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം അതിരുകവിഞ്ഞ ആനപ്രേമം: വനംമന്ത്രി എ.കെ.ശശീന്ദ്രൻ.

Aswathi Kottiyoor

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമടക്കം മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox