.അടുത്തിടെ സർചാർജ്ജ് കൂടിയതിൻറെ ഷോക്കിലിരിക്കെയാണ് ജനത്തിന് മേൽ അടുത്ത ഇരുട്ടടിയുമായി വൈദ്യതി ചാർജ്ജ് വർദ്ധനയും വരുന്നത്.
കെഎസ്ഇബി നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു..വൈദ്യുതി നിരക്ക് കൂട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്.റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയാക്കി .യൂണിറ്റിന് 25 പൈസമുതൽ 80 പൈസ വരെ കൂട്ടാനാണ് ആലോചിക്കുന്നത് .ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നേക്കും ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായെന്നും മന്ത്രി പാലക്കാട്ട് പറഞ്ഞു.അടുത്തിടെ സർചാർജ്ജ് കൂടിയതിൻറെ ഷോക്കിലിരിക്കെയാണ് ജനത്തിന് മേൽ അടുത്ത ഇരുട്ടടിയുമായി വൈദ്യതി ചാർജ്ജ് വർദ്ധനയും വരുന്നത്.