23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *ശിവശങ്കറിന് അസുഖമുണ്ടെങ്കില്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാം- സുപ്രീം കോടതി.*
Kerala

*ശിവശങ്കറിന് അസുഖമുണ്ടെങ്കില്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാം- സുപ്രീം കോടതി.*

: ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടിയന്തരമായി ആവശ്യമുണ്ടായാല്‍ ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാന്‍ ശിവശങ്കറിന് സുപ്രീം കോടതി അനുമതി നല്‍കി. സ്ഥിരജാമ്യത്തിനായുള്ള ശിവശങ്കറിന്റെ അപേക്ഷ പരിഗണിക്കുന്നത് ജൂലായിലേക്ക് മാറ്റി.

ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ചികിത്സയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ശിവശങ്കറിന്റെ അഭിഭാഷകര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ ഇഡി എതിര്‍ത്തു. സസ്പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ കയറിയ ശേഷം ശിവശങ്കര്‍ കാര്യമായ ചികിത്സയ്ക്ക് വിധേയനായിട്ടില്ലെന്ന് ഇ.ഡി യുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ അനുവദിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

വേനലവധിക്ക് ശേഷം മാത്രമേ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇനി സുപ്രീം കോടതി പരിഗണിക്കൂ. അതിനുമുമ്പ് ആരോഗ്യപരമായ കാരണങ്ങളാല്‍ ശിവശങ്കറിന് ജാമ്യം ആവശ്യമായി വരികയാണെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശിവശങ്കറിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ, അഭിഭാഷകരായ സെല്‍വിന്‍ രാജ, മനു ശ്രീനാഥ് എന്നിവരും ഹാജരായി.

Related posts

സ​​പ്ലൈ​​കോ ഓ​​ണം ഫെ​​യ​​ർ 26 മു​​ത​​ൽ സ​​പ്ലൈ​​കോ ഓ​​ണ​​ക്കി​​റ്റി​​ന് 1000 രൂ​​പ

Aswathi Kottiyoor

മാസ്റ്റർ പ്ലാനുകൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്; രജിസ്റ്റർ ചെയ്തത് 1024 കേസുകൾ

Aswathi Kottiyoor
WordPress Image Lightbox