24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു; 2–3 ഡിഗ്രി വരെ ഉയരും: വിവിധ ജില്ലകളിൽ യെലോ അലർട്ട്
Kerala

കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു; 2–3 ഡിഗ്രി വരെ ഉയരും: വിവിധ ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും(മലയോര പ്രദേശങ്ങൾ ഒഴികെ) കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവും കാരണമാണ് സംസ്ഥാനത്ത് യെലോ അലേർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Related posts

അഭയമറ്റവർ 250; സർക്കാർ ഇടപെടുന്നു, പുനരധിവാസത്തിന് ആരോഗ്യവകുപ്പിന്റെ പ്രത്യേക സമിതി.

Aswathi Kottiyoor

അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം ഉൾപ്പടെ സൗജന്യം; ‌പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

Aswathi Kottiyoor

ജി എസ് ടി അടക്കാത്തതിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം.

Aswathi Kottiyoor
WordPress Image Lightbox