27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം
Kerala

സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം

മക്കളും കൊച്ചുമക്കളും വരുമെന്ന പ്രതീക്ഷയില്‍ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അമ്മമാര്‍ കേരളത്തിലെ വൃദ്ധസദനങ്ങളിലെ നൊമ്ബരക്കാഴ്ചകളില്‍ ഒന്ന് മാത്രം.

കോട്ടയം തിരുവഞ്ചൂരിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ മകന്‍ കൊണ്ടുചെന്നാക്കിയ അമ്മയ്ക്ക് പതിനായിരം രൂപ ജീവനാംശം നല്കാന്‍ കോടതി വിധിച്ചു. ഒരു മാസം നല്കി. മുടങ്ങിയപ്പോള്‍ പരാതി നല്കാമെന്ന് പറഞ്ഞ ജീവനക്കാരോട് ആ അമ്മയുടെ മറുപടി ഇങ്ങനെ ”ഇനി അവനെ കോടതിയില്‍ കയറ്റേണ്ട മോനേയെന്ന്”! ഉള്ളു നിറയെ മാതൃസ്‌നേഹം സൂക്ഷിക്കുന്ന പാവം അമ്മമാരെ കാത്തിരിക്കുന്നതാവട്ടെ വൃദ്ധസദനങ്ങളും.

കേരളത്തിലെ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ കൂടുതലുയരുന്നത് മാതൃവിലാപമാണ്. മക്കളും ബന്ധുക്കളും എല്ലാമുണ്ടായിട്ടും വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന അമ്മമാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, അമ്മമാര്‍ കേരള സമൂഹത്തില്‍ ബാധ്യതയാകുന്നുവെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സര്‍ക്കാരിന്റേയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റേയും കീഴിലുള്ള വൃദ്ധസദനങ്ങളില്‍ അന്തേവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ കാലയളവിലുണ്ടായിട്ടുള്ളത് വന്‍ വര്‍ധനവാണ്.

വിവാഹം പോലും കുടുംബത്തിനായി വേണ്ടന്നുവച്ച്‌ അവര്‍ക്കായി ജീവിച്ച്‌ ഒടുവില്‍ ആര്‍ക്കും വേണ്ടാതായവര്‍ മുതല്‍ ഏക മകനോ മകളോ വിദേശത്തായതിനാല്‍ ഒരു വഴിയുമില്ലാതെ അനാഥത്വം പേറേണ്ടിവന്ന വന്ന അച്ഛനമ്മമാരുമുണ്ട് വൃദ്ധസദനങ്ങളില്‍. സ്വത്തെല്ലാം എഴുതിവാങ്ങിയ ശേഷം മാതാപിതാക്കളെ തെരുവിലിറക്കിയ മക്കളുമുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം ബാദ്ധ്യതയായി വന്നവരാണ് അമ്മമാരില്‍ ഏറെയും.

743 വൃദ്ധസദനങ്ങളാണ് കേരളത്തിലുള്ളത്. ആകെ അന്തേവാസികളുടെ എണ്ണം 14,669. ഇതില്‍ അമ്മമാരുടെ എണ്ണം 9726. എറണാകുളത്താണ് കൂടുതല്‍ വൃദ്ധസദനങ്ങള്‍, 143. കുറവ് മലപ്പുറത്തും. ഫീസ് വാങ്ങുന്നവ 30. കൊവിഡിന്റേയും ലോക്ഡൗണിന്റേയും കാലത്ത് ഒറ്റ വൃദ്ധസദനവും പുതുതായി തുടങ്ങിയിരുന്നില്ല. എന്നാല്‍ കൊവിഡിന് ശേഷം സ്ഥിതി മാറി. പുതിയതായി ആരംഭിച്ചത് 80 വൃദ്ധസദനങ്ങള്‍.

2018വരെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വൃദ്ധസദനങ്ങള്‍ 631 ആയിരുന്നെങ്കില്‍ 2023 ജനുവരിയില്‍ 727 ആയി ഉയര്‍ന്നു. നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് സ്വകാര്യവ്യക്തികളും സന്നദ്ധ സംഘടനകളും നടത്തുന്നവയാണ് ഇവ. ഇതിനുപുറമേ, സംസ്ഥാന സര്‍ക്കാരിന്റെ 16 വൃദ്ധമന്ദിരങ്ങളുണ്ട്

Related posts

വിദ്യാഭ്യാസ വിസ ത​ട്ടി​പ്പ്; മ​ല​യാ​ളി ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

ഓണാഘോഷം: മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്

Aswathi Kottiyoor

തൃശിവപേരൂര്‍ കര്‍ണന്‍ ചരിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox