20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഇന്ന്‌ കുടുംബശ്രീ സ്ഥാപിതദിനം ; രജതജൂബിലി ആഘോഷം സമാപനവും കുടുംബശ്രീദിന പ്രഖ്യാപനവും ഇന്ന്
Uncategorized

ഇന്ന്‌ കുടുംബശ്രീ സ്ഥാപിതദിനം ; രജതജൂബിലി ആഘോഷം സമാപനവും കുടുംബശ്രീദിന പ്രഖ്യാപനവും ഇന്ന്


കുടുംബശ്രീദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും ബുധൻ പകൽ 3.30ന്‌ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
1998ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ്‌ കുടുംബശ്രീയെന്ന ആശയത്തിന്‌ ജീവൻ നൽകിയത്‌. 1997-ൽ അദ്ദേഹം നിയമിച്ച കമ്മിറ്റിയാണ്‌ പദ്ധതി രൂപകൽപ്പന ചെയ്തത്‌. തുടർന്ന്‌ 1998 മെയ്‌ 17ന്‌  കുടുംബശ്രീ രൂപീകൃതമായി. ദാരിദ്ര്യനിർമാർജനവും സ്‌ത്രീശാക്തീകരണവും പ്രധാന ലക്ഷ്യങ്ങളാക്കിയാണ്‌ ഈ സ്‌ത്രീകൂട്ടായ്മ രൂപംകൊണ്ടത്‌. ഇന്ന്‌ 46 ലക്ഷം സ്ത്രീകളും അവരുടെ കുടുംബങ്ങളും കുടുംബശ്രീയുടെ ഭാഗമാണ്‌.
ചടങ്ങിൽ തദ്ദേശമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. കുടുംബശ്രീയുടെ ആദ്യ ഡിജിറ്റൽ റേഡിയോ ‘റേഡിയോശ്രീ’യുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പുതുക്കിയ കുടുംബശ്രീ ലോഗോ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തപാൽ വകുപ്പ് പുറത്തിറക്കിയ  കവർ മന്ത്രി ആന്റണി രാജുവും ‘നിലാവ് പൂക്കുന്ന വഴികൾ’ എന്ന പുസ്തകം മന്ത്രി വി ശിവൻകുട്ടിയും പ്രകാശിപ്പിക്കും. എല്ലാ വർഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കാൻ കഴിഞ്ഞ ജനുവരിയിലാണ്‌ സർക്കാർ ഉത്തരവിറക്കിയത്‌.

Related posts

സ്കൂള്‍ വാഹനത്തെ മറികടക്കാന്‍ ശ്രമം, ബൈക്കില്‍നിന്ന് തെറിച്ചു വീണ യുവാവ് ട്രക്കിടിച്ച് മരിച്ചു

Aswathi Kottiyoor

കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; വിടുതൽ ഹർജിയിൽ വിധി ഇന്ന്

Aswathi Kottiyoor

മീഞ്ചന്ത ബൈപ്പാസിൽ അവശ നിലയില്‍ കണ്ടയാളെ ബസ് ജീവനക്കാര്‍ വഴിയില്‍ ഉപേക്ഷിച്ചതെന്ന് ആരോപണം

Aswathi Kottiyoor
WordPress Image Lightbox