22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഡോക്ടര്‍മാരെ ആക്രമിച്ചാല്‍ 7 വര്‍ഷം ശിക്ഷ; നിയമം കടുപ്പിക്കുന്നു: ഓര്‍ഡിനന്‍സ് ഇന്ന്
Uncategorized

ഡോക്ടര്‍മാരെ ആക്രമിച്ചാല്‍ 7 വര്‍ഷം ശിക്ഷ; നിയമം കടുപ്പിക്കുന്നു: ഓര്‍ഡിനന്‍സ് ഇന്ന്


തിരുവനന്തപുരം∙ ആശുപത്രികളിലെ അക്രമം തടയാന്‍ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് ഇന്ന് മന്ത്രിസഭ പരിഗണിക്കും. തുടര്‍ന്ന് ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് ഏഴു വർഷം വരെ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്.
പ്രത്യേക കോടതിയിൽ ഒരു വർഷത്തിനകം വിചാരണ തീർക്കണമെന്ന് വ്യവസ്ഥയുണ്ട്. ആരോഗ്യ പ്രവർത്തകർക്കൊപ്പം മിനിസ്റ്റീരിയൽ സ്റ്റാഫിനും സുരക്ഷാ ജീവനക്കാർക്കും മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾക്കും പരിരക്ഷ ലഭിക്കും. വസ്തുവകകൾക്ക് നാശം വരുത്തിയാൽ ഇരട്ടിത്തുക നഷ്ടപരിഹാരം ഈടാക്കും.

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും.

Related posts

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിൽ പൊട്ടിത്തെറി: ഒരു മരണം; 3 പേർക്ക് പരിക്ക്

Aswathi Kottiyoor

കാസർകോട് സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 2 വിദ്യാർത്ഥികൾക്ക് പരിക്ക്

Aswathi Kottiyoor

വീടിനുള്ളിൽ ചോര വാർന്ന നിലയിൽ ഗൃഹനാഥന്റെ മൃതദേഹം, വീടിന് പുറത്ത് രക്തക്കറ; ദുരൂഹത

Aswathi Kottiyoor
WordPress Image Lightbox