22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • വ്യാജ സിം കാര്‍ഡ് വേട്ടയില്‍ കേരളത്തില്‍ റദ്ദാക്കിയത് 9,606 സിം കാര്‍ഡുകള്‍
Uncategorized

വ്യാജ സിം കാര്‍ഡ് വേട്ടയില്‍ കേരളത്തില്‍ റദ്ദാക്കിയത് 9,606 സിം കാര്‍ഡുകള്‍

Mobile phone SIM cards
കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വ്യാജ സിം കാര്‍ഡ് വേട്ടയില്‍ കേരളത്തില്‍ റദ്ദാക്കിയത് 9,606 സിം കാര്‍ഡുകള്‍. 2022ന് ശേഷം ഇന്ത്യയിലാകെ 36.61 ലക്ഷം സിം കാര്‍ഡുകളാണ് ഇത്തരത്തില്‍ റദ്ദാക്കിയതെന്ന് ടെലികോം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സൈബര്‍ തട്ടിപ്പുകള്‍ നടത്താനാണ് ഇത്തരത്തില്‍ വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഒരേ വ്യക്തി പലതരത്തിലുള്ള വ്യാജ വിവരങ്ങളും രേഖകളും നല്‍കിയാണ് ഇത്തരം സിമ്മുകള്‍ വാങ്ങുന്നത്. ടെലികോം വകുപ്പിന്റെ അസ്ത്ര് എന്ന എഐ സംവിധാനത്തിലൂടെയാണ് സിം കാര്‍ഡുകള്‍ ബ്ലോക് ചെയ്തത്.

87 കോടി സിം കാര്‍ഡുകളുടെ വിവരങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പരിശോധിച്ചു. 11,462 സിം കാര്‍ഡുകളാണ് കേരളത്തില്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ നിന്ന് പരിശോധനയ്ക്ക് ശേഷം 9,606 എണ്ണം റദ്ദാക്കി. ആകെ 3.56 കോടി സിം കാര്‍ഡുകളുടെ വിവരങ്ങളാണ് കേരളത്തില്‍ അസ്ത്ര് പരിശോധിച്ചത്. വ്യാജ സിം കാര്‍ഡ് വിറ്റ 7 സ്ഥാപനങ്ങളെ (പോയിന്റ് ഓഫ് സെയില്‍) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയില്‍ കേരളത്തിലാണ് വ്യാജ സിം കാര്‍ഡുകള്‍ കണ്ടെത്തിയിരിക്കുന്നത്.

Related posts

മാത്യു കുഴൽനാടനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല, പാർട്ടി പൂർണ പിന്തുണ നൽകും: കെ മുരളീധരൻ

Aswathi Kottiyoor

സ്വർണ്ണക്കടത്ത് നീക്കങ്ങൾ ചോർത്തിയത് മാവോയിസ്റ്റ് ഭീഷണിയുടെ മറവിൽ; സൈബർ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

Aswathi Kottiyoor

ഇന്ന് മഹാ ശിവരാത്രി

Aswathi Kottiyoor
WordPress Image Lightbox