25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ഡികെ; കർണാടകയിൽ ഇന്ന് തീരുമാനം
Uncategorized

മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ഡികെ; കർണാടകയിൽ ഇന്ന് തീരുമാനം


ന്യൂഡൽഹി∙ കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആര് എന്നതിലുള്ള സസ്പെൻസ് തുടരുന്നു. ഡൽഹിയിൽ ഇന്നും ചർച്ചകൾ നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഡൽഹിയിലെ വസതിയിൽ ഇന്നലെ നടന്ന മാരത്തണ്‍ ചർച്ചകൾക്കൊടുവിലും അന്തിമതീരുമാനത്തിലേക്ക് എത്താൻ ഹൈക്കമാന്‍ഡിനു കഴിഞ്ഞിരുന്നില്ല.

മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്ക് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൻമേലുള്ള അവകാശവാദത്തിൽനിന്നു പിന്മാറാൻ ഡി.കെ.ശിവകുമാർ തയാറാകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎൽഎയായി പ്രവർത്തിക്കാമെന്നും ഇന്നലെ ഖർഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡി.കെ.ശിവകുമാർ അറിയിച്ചതായാണു വിവരം. ഇരുവർക്കും രണ്ടര വർഷം വീതം മുഖ്യമന്ത്രിപദം നൽകാനാണ് സാധ്യതയെങ്കിലും ആദ്യം ആരു ഭരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളിൽ സോണിയ ഗാന്ധിയുടെ നിലപാട് നിർണായകമാകും.

സംസ്ഥാന നേതാക്കളുമായി ചർച്ച പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് മല്ലികാർജുൻ ഖർഗെ ഇന്നുതന്നെ അന്തിമതീരുമാനം എടുക്കും എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് ഖർഗെയ്ക്കും രാഹുലിനും താൽപര്യം. എന്നാൽ സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിഗ എന്നിവയുടെ പിന്തുണയുള്ള ശിവകുമാർ സിദ്ധരാമയ്യയെ പിന്തള്ളി 5 വർഷത്തേക്കും മുഖ്യമന്ത്രിസ്ഥാനം പിടിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ട്. സിദ്ധരാമയ്യയെ വെട്ടാൻ ഖർഗെയോട് മുഖ്യമന്ത്രിയാകാൻ ശിവകുമാർ ആവശ്യപ്പെട്ടു.

ഹൈക്കമാൻഡ് തീരുമാനം എടുത്താൽ ബെംഗളൂരുവില്‍ നിയമസഭാകക്ഷിയോഗം ചേർന്ന് ഔദ്യോഗികമായായി പ്രഖ്യാപിക്കും. ഇരുനേതാക്കളെയും ഒപ്പംനിർത്തി ഐക്യം ഉറപ്പിച്ചശേഷമാകും ഖർഗെ മുഖ്യമന്ത്രിയാരെന്ന പ്രസ്താവന നടത്തുക. ഉപമുഖ്യമന്ത്രിമാരെയും ഇന്നു പ്രഖ്യാപിക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞയുടെ തീയതി മുഖ്യമന്ത്രി തീരുമാനിക്കും. നേരത്തേ വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്.

Related posts

‘മർദ്ദിച്ചത് കൂട്ടുകാർ’; പെരിന്തൽമണ്ണ ആശുപത്രിയില്‍ അബോധാവസ്ഥയിലെത്തിച്ച യുവാവിന്‍റെ മരണം കൊലപാതകം, അറസ്റ്റ്

Aswathi Kottiyoor

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് ധനമന്ത്രി; വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ഇവിടെ ആരംഭിക്കുന്നതും ആലോചനയില്‍

Aswathi Kottiyoor

ഇന്റര്‍കോളജിയറ്റ് ഗ്രീന്‍സ് ക്വിസ്; ആലക്കോട് മേരിമാത ജേതാക്കള്‍

Aswathi Kottiyoor
WordPress Image Lightbox