വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് ലഭിക്കുമ്പോള്‍ കൃത്രിമം കാണിച്ച് കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ എംഎസ്എഫ് പിടിച്ചെടുക്കാറുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. മലപ്പുറം മൂര്‍ക്കനാട് നടന്ന കുടുംബസംഗമത്തിലാണ് ലീഗ് സെക്രട്ടറിയുടെ വിവാദ പരാമര്‍ശം. ഇത്തവണ എംഎസ്എഫിന് മികച്ച വിജയമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് സാധാരണ ഗതിയില്‍ യൂണിയന്‍ പിടിച്ചെടുക്കാന്‍ ലീഗ് മന്ത്രിയുള്ളപ്പോള്‍ ചില തരികിടകളൊക്കെ നടത്താറുണ്ടെന്ന് പിഎംഎ സലാം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം തരികിടകളൊക്കെ നടത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്നും പ്രസംഗത്തിലൂടെ അദ്ദേഹം പറഞ്ഞു
previous post