ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേയ് 21, 22 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. എട്ടു ട്രെയിനുകൾ പൂർണമായും എട്ടെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകൾ വൈകിയാകും യാത്ര തുടങ്ങുക.
∙ പൂർണമായി റദ്ദാക്കുന്നവ:
തിരുവനന്തപുരം ∙ ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേയ് 21, 22 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. എട്ടു ട്രെയിനുകൾ പൂർണമായും എട്ടെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകൾ വൈകിയാകും യാത്ര തുടങ്ങുക.
∙ പൂർണമായി റദ്ദാക്കുന്നവ:
16349 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി (മേയ് 21)
16350 നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി (22)
16344 മധുര-തിരുവനന്തപുരം അമൃത (22)
16343 തിരുവനന്തപുരം-മധുര അമൃത (21)
16650 നാഗർകോവിൽ-മംഗളൂരു പരശുറാം (21)
16649 മംഗളൂരു-നാഗർകോവിൽ പരശുറാം (20)
12202 കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ് രഥ് (21)
12201 ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ് രഥ് (22)
∙ ഭാഗികമായി റദ്ദാക്കുന്നവ
രാവിലെ 5.25ന് തിരുവനന്തപുരത്തു നിന്ന്-ഷൊർണൂരേക്ക് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് (16302) മേയ് 21ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.
ഷൊർണൂർ-തിരുവനന്തപുരം വേണാട് (16301) ഷൊർണൂരിന് പകരം എറണാകുളത്തുനിന്നാകും (21ന് വൈകീട്ട് 5.25) യാത്ര തുടങ്ങുക.
21ന് ഉച്ചക്ക് 1.25ന് പുറപ്പെടേണ്ട എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12617) തൃശൂരിൽനിന്നാകും (ഉച്ചക്ക് 2.37) യാത്ര ആരംഭിക്കുക.
21ലെ പാലക്കാട്-എറണാകുളം മെമു ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും.
21ന് എറണാകുളത്തുനിന്ന് തിരിക്കേണ്ട എറണാകുളം-പാലക്കാട് മെമു ( 06798) ചാലക്കുടിയിൽനിന്ന് (വൈകീട്ട് 3.55) യാത്ര തുടങ്ങും
22ന് രാത്രി 11.15 ന് ഗുരുവായൂരിൽനിന്ന് തിരിക്കേണ്ട ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128 ) 23ന് രാവിലെ 1.20ന് എറണാകുളത്തുനിന്ന് യാത്ര തുടങ്ങും.
21 ലെ ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
22ലെ കണ്ണൂർ-എറണാകുളം എക്സ്പ്രസ് (16306) തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
∙ യാത്ര തിരിച്ചു വിടുന്നത്
കന്യാകുമാരിയിൽ നിന്ന് രാവിലെ 8.40 ന് പുറപ്പെടുന്ന 16382 കന്യാകുമാരി–പുണെ എക്സ്പ്രസ് മേയ് 21 ന് തിരുനൽവേലി, ഡിണ്ടിഗൽ, ഈറോഡ് വഴി തിരിച്ചു വിടും. ഈ ട്രെയിനിന് തിരുനൽവേലി, മധുര, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ അന്നു സ്റ്റോപ്പ് ഉണ്ടാകും.
∙ വൈകുന്ന ട്രെയിനുകൾ
1. തിരുവനന്തപുരത്തുനിന്ന് മേയ് 21ന് രാവിലെ 6.45ന് പുറപ്പെടേണ്ട 17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് 5.05 മണിക്കൂർ വൈകി ഉച്ചക്ക് 12 നാകും യാത്ര തുടങ്ങുക.
2. തിരുവനന്തപുരത്തുനിന്ന് മേയ് 21ന് രാവിലെ 9.15ന് പുറപ്പെടേണ്ട തിരുവനന്തപുരം-ലോകമാന്യതിലക് എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകി ഉച്ചക്ക് 12.15 ന് യാത്ര തുടങ്ങും.
3. കൊച്ചുവേളിയിൽനിന്ന് 21ന് രാവിലെ 11.10ന് പുറപ്പെണ്ടേ 20909 കൊച്ചുവേളി -പോർബന്തർ എക്സ്പ്രസ് യാത്ര തുടങ്ങാൻ 1.35 മണിക്കൂർ വൈകി ഉച്ചതിരിഞ്ഞ് 12.45 ന് യാത്ര ആരംഭിക്കും.
4. ആലപ്പഴയിൽനിന്ന് ഉച്ചക്ക് 2.50ന് യാത്ര തുടങ്ങേണ്ട 16307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് 21ന് 40 മിനിറ്റ് വൈകി വൈകീട്ട് 3.30ന് യാത്ര ആരംഭിക്കും.
5. മംഗളൂരുവിൽനിന്ന് 22ന് ഉച്ചക്ക് 2.25ന് യാത്രയാരംഭിക്കേണ്ട 16348 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് നാലു മണിക്കൂർ 15 മിനിറ്റ് വൈകി വൈകീട്ട് 6.40ന് യാത്ര ആരംഭിക്കും.
6. 22ന് വൈകീട്ട് 5.30ന് മംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട 16603 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് 2.15 മണിക്കൂർ വൈകി രാത്രി 7.45ന് യാത്ര തുടങ്ങും.
7. 21ന് രാവിലെ 5.15ന് ടാറ്റ നഗറിൽനിന്ന് പുറപ്പെടേണ്ട 18189 ടാറ്റ നഗർ-എറണാകുളം എക്സ്പ്രസ് യാത്ര പുറപ്പെടാൻ മൂന്നര മണിക്കൂർ വൈകും.