26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഡിജിറ്റൽ സേവനങ്ങളിലേക്കു കേരള ബാങ്ക്; ഉദ്ഘാടനം മേയ് 18 ന് മുഖ്യമന്ത്രി നിർവഹിക്കും
Kerala

ഡിജിറ്റൽ സേവനങ്ങളിലേക്കു കേരള ബാങ്ക്; ഉദ്ഘാടനം മേയ് 18 ന് മുഖ്യമന്ത്രി നിർവഹിക്കും

കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെയും ഐടി സംയോജനത്തിന്റെയും ഉദ്ഘാടനം നാളെ(18 മേയ്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ യു.പി.ഐ, കോർ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും കേരള ബാങ്ക് വഴിയും ലഭ്യമാകും.

ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായി രണ്ട് മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനുകളാണു കേരള ബാങ്ക് പുറത്തിറക്കുന്നത്. KB പ്രൈം എന്ന പേരിൽ വ്യക്തിഗത ഉപഭോക്താക്കൾക്കും KB പ്രൈം പ്ലസ് എന്ന പേരിൽ സ്ഥാപനങ്ങൾക്കുമായാണ് ആപ്ലിക്കേഷനുകൾ. കസ്റ്റമർ നമ്പർ അധിഷ്ഠിത അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് സൗകര്യം, ബാലൻസ് തുക അറിയുന്നതിനുള്ള സൗകര്യം, മിനി സ്റ്റേറ്റ്‌മെന്റ് വിശദമായ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, മൊബൈൽ പാസ്ബുക്ക്, FD, RD ലോൺ വിശദാംശങ്ങൾ, UPI, IMPS, NEFT, RTGs ഉപയോഗിച്ച് പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സൗകര്യം, സ്വന്തം അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറ്റം നടത്തുന്നതിനുള്ള സൗകര്യം, കേരളബാങ്കിലെ അനുവദിക്കപ്പെട്ട മറ്റേതൊരു അക്കൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യം, RD ആരംഭിക്കുന്നതിനുള്ള സൗകര്യം, ഭാരത് ബിൽ, ബിൽപേയ്‌മെന്റ്, റീചാർജ്ജ് സൗകര്യം, ഇടപാടുകളുടെ പരിധി നിയന്ത്രിക്കുന്നതിനുള്ള സൗകര്യം, MPIN, TPIN, ബയോമെട്രിക് ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനം, ബാങ്ക് ബ്രാഞ്ച്, ATM മേൽവിലാസം അറിയുന്നതിനുള്ള സൗകര്യം എന്നിവ KB പ്രൈമിന്റെ പ്രത്യേകതകളാണ്.

സ്ഥാപനങ്ങളുടെ സ്വഭാവം, ആവശ്യം എന്നിവയനുസരിച്ച് മേക്കർ, ചെക്കർ, ഓതറൈസർ എന്നീ നിലകളിലുള്ള പണമിടപാട് KB പ്രൈം പ്ലസിൽ സാധ്യമാണ്. വ്യക്തിഗത കച്ചവടക്കാർക്ക് റീട്ടെയിൽ മൊബൈൽ ബാങ്കിംഗ് ആപ്പ് ആയും ഇത് ഉപയോഗിക്കാം. MPIN, TPIN, OTP ബയോമെട്രിക് ഉപയോഗപ്പെടുത്തിയാണ് മേക്കർ, ചെക്കർ, സുരക്ഷാ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. KB പ്രൈമിൽ ലഭ്യമായ വ്യക്തിഗത പണമിടപാട് സൗകര്യങ്ങളും പ്രൈം പ്ലസിൽ ലഭിക്കും. KB പ്രൈം പ്ലസിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

കേരള ബാങ്കിന്റെ എക്സലൻസ് അവാർഡ് വിതരണം, കർഷക അവാർഡ് വിതരണം, മിനിസ്റ്റേഴ്സ് ട്രോഫി വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ബി ദ നമ്പർ വൺ’ ക്യാംപെയിന്റെ ഭാഗമായാണു മിനിസ്റ്റേഴ്സ് ട്രോഫി പുരസ്‌കാരങ്ങൾ നൽകുന്നത്. മികച്ച റീജിയണൽ ഓഫിസിനും മികച്ച ക്രെഡിറ്റ് പ്രോസസിങ് സെന്ററിനുമുള്ള മിനിസ്റ്റേഴ്സ് ട്രോഫി പുരസ്‌കാരങ്ങൾ ആലപ്പുഴയ്ക്കു ലഭിച്ചു. സംസ്ഥാനത്തെ മികച്ച ശാഖയ്ക്കുള്ള പുരസ്‌കാരം കോഴിക്കോട് ഉള്ളിയേരി ശാഖയ്ക്കും ലഭിച്ചു.

കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണു കേരള ബാങ്ക് എക്സലൻസ് പുരസ്‌കാരങ്ങൾ നൽകുന്നത്. സംസ്ഥാനതലത്തിൽ ഏറാമല സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനവും ബേപ്പൂർ സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്കിന് രണ്ടാം സ്ഥാനവും കതിരൂർ സർവീസ് സഹകരണ ബാങ്ക്, നീലേശ്വരം സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് എന്നിവയ്ക്കു മൂന്നാം സ്ഥാനവും ലഭിച്ചു. അർബൻ ബാങ്ക് തലത്തിൽ കോട്ടയം കോ-ഓപ്പറേറ്റിവ് അർബൻ ബാങ്കിന് ഒന്നാം സ്ഥാനവും സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റിവ് അർബൻ ബാങ്കിന് രണ്ടാം സ്ഥാനവും കോസ്റ്റൽ അർബൻ കോ-ഓപ്പറേറ്റിവ് ബാങ്ക് 3036ന് മൂന്നാം സ്ഥാനവും ലഭിച്ചു.

കേരള ബാങ്കിന്റെ കർഷക പുരസ്‌കാരങ്ങളിൽ മികച്ച നെൽ കർഷകനുള്ള പുരസ്‌കാരത്തിന് ചന്ദ്രൻ മുള്ളാരുവീട്ടിൽ(കോഴിക്കോട്), മികച്ച ക്ഷീര കർഷകനുള്ള പുരസ്‌കാരം പി. രാജീഷ്(കോഴിക്കോട്) എന്നിവർ അർഹരായി. മികച്ച പച്ചക്കറി കർഷകൻ – കെ.പി. ശുഭകേശൻ(ആലപ്പുഴ), മികച്ച സമ്മിശ്ര കർഷകൻ – സജി മാത്യു(കോഴിക്കോട്), മികച്ച മത്സ്യ കർഷകൻ – ജോർജ് പി.സി.(കോഴിക്കോട്), മികച്ച തോട്ടവിള കർഷകൻ – ബി. രാജീവ്(കൊല്ലം) എന്നിവരും അർഹരായി.

മിനിസ്റ്റേഴ്സ് ട്രോഫി വിതരണം സഹകരണ മന്ത്രി വി.എൻ. വാസവനും എക്സലൻസ് പുരസ്‌കാരങ്ങൾ (സംസ്ഥാനതലം) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും എക്സലൻസ് അവാർഡ് (അർബൻ ബാങ്ക്) ഗതാഗത മന്ത്രി ആന്റണി രാജുവും കർഷക അവാർഡുകൾ ഭക്ഷ്യ മന്ത്രി ജി.ആർ. അനിലും വിതരണം ചെയ്യും. വനിതാ ക്യാംപെയിൻ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 12നു കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, കേരള ബാങ്ക് സി.ഇ.ഒ. പി.എസ്. രാജൻ തുടങ്ങിയവർ പങ്കെടുക്കും.

Related posts

*ഉള്‍വസ്ത്ര മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ റിലയന്‍സ്: മൂന്ന് ബ്രാന്‍ഡുകള്‍ സ്വന്തമാക്കി.*

Aswathi Kottiyoor

ഇ-ശ്രം രജിസ്‌ട്രേഷൻ 29 മുതൽ

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox