24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എസ്‌എസ്‌എല്‍സി പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് ഷീറ്റും ; നടപടി സ്വീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
Kerala

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് ഷീറ്റും ; നടപടി സ്വീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് ഷീറ്റും അനുവദിക്കാന്‍ നടപടി സ്വീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.

പരീക്ഷാഫലത്തിനൊപ്പം മാര്‍ക്കും പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ച്‌ തീരുമാനമെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു

കഴിഞ്ഞ വര്‍ഷം വരെ എസ്‌എസ്‌എല്‍സി ഫലത്തിനൊപ്പം മാര്‍ക്ക് ലിസ്റ്റ് നല്‍കിയിരുന്നില്ല.

സാധാരണ ഏറെ വൈകിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റ് അനുവദിക്കുന്നത്. പരീക്ഷയില്‍ ‘എ’ പ്ലസ് ഗ്രേഡ് ലഭിച്ചവര്‍ക്ക് 90 മാര്‍ക്ക് എന്നത് കണക്കാക്കിയാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുക. പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് കൂടി കണക്കാക്കുന്നതിനാല്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികളെ ഈ വിദ്യാര്‍ത്ഥികള്‍ പിന്നിലാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സ്വദേശി കോടതിയെ സമീപിച്ചത്. എസ്‌എസ്‌എല്‍സി പരീക്ഷാഫല പ്രഖ്യാപനത്തിന് തടസ്സമില്ലാത്ത രീതിയില്‍ നിവേദനം പരിഗണിക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം.

Related posts

അ​രി​വ​ണ്ടി: ഒ​രാ​ഴ്ച​യി​ൽ വി​ത​ര​ണം​ചെ​യ്ത​ത് 1.31 ല​ക്ഷം കി​ലോ

Aswathi Kottiyoor

ക്രൂഡ് ഓയില്‍ വില കുറഞ്ഞു: നേട്ടമാക്കി വിപണി.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox