28.9 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ചരിത്രനേട്ടവുമായി പൊതുമരാമത്ത് വകുപ്പ്; ബജറ്റ് പ്രാബല്യത്തില്‍ വന്ന് 45 ദിവസത്തിനകം 83 പ്രവൃത്തികള്‍ക്ക് ഭരണാനുമതി
Uncategorized

ചരിത്രനേട്ടവുമായി പൊതുമരാമത്ത് വകുപ്പ്; ബജറ്റ് പ്രാബല്യത്തില്‍ വന്ന് 45 ദിവസത്തിനകം 83 പ്രവൃത്തികള്‍ക്ക് ഭരണാനുമതി

സംസ്ഥാനത്ത് 2023- 24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെട്ട 83 പ്രവൃത്തികള്‍ക്ക് 45 ദിവസത്തിനകം ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പ് ചരിത്രം സൃഷ്ടിച്ചു. റോഡ്, പാലം വിഭാഗങ്ങളിലായി 234.86 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിച്ചു.

82 റോഡ് പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. 234.36 കോടി രൂപയുടെ പ്രവൃത്തികള്‍ നിരത്തു വിഭാഗത്തിനു കീഴില്‍ വരുന്നതാണ്. പാലം വിഭാഗത്തിനു കീഴില്‍ 50 ലക്ഷം രൂപയുടെ ഒരു പ്രവൃത്തിക്കും അനുമതി നല്‍കി. അതോടൊപ്പം 7.51 കോടി രൂപയുടെ രണ്ട് പാലം പ്രവൃത്തികള്‍ക്കും 50 ലക്ഷം രൂപയുടെ ഒരു കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്കും ഭരണാനുമതി നല്‍കിയിട്ടുണ്ട്. 198.69 കോടി രൂപയുടെ 26 പ്രവൃത്തികള്‍ ധനകാര്യ വകുപ്പിന്റെ പരിശോധനക്കും കൈമാറി. 20 റോഡ് പ്രവൃത്തിയും 6 പാലം പ്രവൃത്തിയുമാണ് ധനകാര്യവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറിയത്.

Related posts

അണയാതെ ബ്രഹ്മപുരം, എട്ടാം നാളും വിഷപ്പുക ശ്വസിച്ച് കൊച്ചിക്കാർ, പുതിയ കളക്ടർ ഇന്നു ചുമതലയേൽക്കും

Aswathi Kottiyoor

100 കോടിയുടെ ഹവാലക്കടത്ത്: ഇ.ഡി റെയ്ഡിന് തൊട്ടുമുൻപ് ‘ഹൈറിച്ച്” ഉടമകളായ ദമ്പതികൾ മുങ്ങി

Aswathi Kottiyoor

നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല; പിന്തുണയ്ക്കുന്നവര്‍ ജന്തര്‍ മന്തറിലെത്തണം’

Aswathi Kottiyoor
WordPress Image Lightbox