21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കൊല്ലത്ത്‌ മകനെ വെട്ടിയശേഷം മുങ്ങിയ അച്ഛനെ കിണറ്റിൽനിന്ന്‌ പൊക്കി.
Uncategorized

കൊല്ലത്ത്‌ മകനെ വെട്ടിയശേഷം മുങ്ങിയ അച്ഛനെ കിണറ്റിൽനിന്ന്‌ പൊക്കി.


പത്തനാപുരം > സ്വത്ത് തർക്കത്തിന്റെ പേരിൽ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം കിണറ്റിലിറങ്ങി ഒളിച്ചിരുന്നു. തലവൂർ പാണ്ടിത്തിട്ട പേഴുംകാല ജങ്ഷനിൽ കൈത്തോട്ടത്തിൽ വീട്ടിൽ കരുണാകരപിള്ള (77) ആണ് മകൻ ബിജു (42) വിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. നിരന്തരം സ്വത്തിന്റെ പേരിൽ ഇരുവരും തർക്കം പതിവാണ്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ ബിജു വീട്ടിൽ മദ്യപിച്ച് കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയം ബിജുവിനെ വെട്ടുകത്തികൊണ്ട് കരുണാകരപിള്ള വയറ്റിലും, കൈയിലും വെട്ടിപ്പരിക്കേൽപ്പിച്ചു. ബിജുവിന് അനക്കം ഇല്ലായെന്ന് തോന്നി കരുണാകരപിള്ള കിണറ്റിലിറങ്ങി ഒളിക്കുകയായിരുന്നു. ഞായർ രാവിലെ ബിജു ഉണർന്നപ്പോൾ അച്ഛനെ കാണാത്തതിനെ തുടർന്ന് സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചു.

ഇവർ നടത്തിയ തിരച്ചിലിലാണ് കരുണാകരപിള്ള കിണറ്റിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാർ കൂടിയതോടെ ബിജു അച്ഛനെകൊന്ന് കിണറ്റിൽ ഇട്ടതാണെന്ന് പറഞ്ഞു പൊലീസിൽ വിവരം അറിയിച്ചു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഇയാളെ കരയ്ക്കുകയറ്റി. തുടർന്നു നടത്തിയ ചോദ്യംചെയ്യലിലാണ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കിണറ്റിലറങ്ങി ഒളിച്ചതാണെന്നുള്ള വിവരം മനസ്സിലാകുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

Related posts

എങ്ങോട്ടാ പൊന്നേ… സ്വർണവില ഇന്നും റെക്കോർഡിട്ടു

Aswathi Kottiyoor

ഇഡി ഭീഷണിപ്പെടുത്തിയെന്ന ആരോപണം; തെളിവില്ല, ഹർജി തള്ളി കോടതി

Aswathi Kottiyoor

പുതുച്ചേരിയിൽ ഒറ്റക്കെട്ട്, പക്ഷേ മാഹിയിൽ ആർക്കൊപ്പം? ഒരു മണ്ഡലത്തിൽ സിപിഎമ്മിന് രണ്ട് നിലപാട്

Aswathi Kottiyoor
WordPress Image Lightbox