25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • പാറക്കണ്ടത്ത് മർക്കസ് – എസ്.വൈ.എസ്. കുടിവെള്ള പദ്ധതി
Iritty

പാറക്കണ്ടത്ത് മർക്കസ് – എസ്.വൈ.എസ്. കുടിവെള്ള പദ്ധതി

ഇരിട്ടി: പാറക്കണ്ടം യൂണിറ്റ് എസ്.വൈ.എസ്.സാന്ത്വനം സെല്ലും കോഴിക്കോട്മർക്കസ് ആർ.സി.എഫ്.ഐയുടെ സഹായത്തോടെ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ. നിർവ്വഹിച്ചു .പ്രദേശത്തെ പരേതനായ അബ്ദുൾ സലാം മുസ്ല്യാരുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് മുപ്പതോളം കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധത്തിൽ കിണറും വലിയ ടാങ്കും സ്ഥാപിച്ച് വീടുകളിൽ പെപ്പ് ലൈൻ വഴി ശുദ്ധജലമെത്തിക്കുന്നതാണ് പദ്ധതി. പാറക്കണ്ടം മേഖലയിൽ നടപ്പിലാക്കുന്ന മുന്നാമത്തെ ശുദ്ധജല വിതരണപദ്ധതിയാണിത്.
ചടങ്ങിൽ മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് മുസ്ല്യാർ അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ പ്രസിഡൻ്റ് അബ്ദുൾ റഷീദ് സഖാഫി കൂത്തുപറമ്പ് സന്ദേശ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ, പഞ്ചായത്ത് അംഗങ്ങളായ വി.വി.വിനോദ് കുമാർ, കെ.വി.റഷീദ്, മർക്കസ് ആർ.സി.എഫ്.ഐ. പ്രതിനിധി സയ്യിദ് മിസ്ഹബ് നൂറാനി, ഇബ്രാഹിം മാസ്റ്റർ പുഴക്കര, എ.രാജു, അബ്ദുൾ റഹ്മാൻ ഹാജി ചാക്കാട്, ഹുസൈൻ ചക്കാലയിൽ, എന്നിവർ സംസാരിച്ചു.

Related posts

ആധാര്‍ – വോട്ടര്‍ ഐഡി ലിങ്കിങ്ങ് ക്യാമ്പ് നടത്തി

Aswathi Kottiyoor

പാല്‍ച്ചുരത്ത് കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനി ലോറിയിലിടിച്ച് അപകടം

Aswathi Kottiyoor

മാക്കൂട്ടം ചുരം പാതയിൽ മരം വീണു ഗതാഗതം തടസപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox