24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൈരളി ഫിലിം സൊസൈറ്റി അവാർഡുകൾ സമ്മാനിച്ചു.
Iritty

കൈരളി ഫിലിം സൊസൈറ്റി അവാർഡുകൾ സമ്മാനിച്ചു.

2023 വർഷത്തിൽ ചിത്രീകരിച്ചതും മികച്ച സന്ദേശമുൾക്കൊള്ളുന്നതുമായ ഹൃസ്വ ചിത്രങ്ങൾക്കുള്ള അവാർഡുകൾ കോഴിക്കോട് കേന്ദ്രമായ കൈരളി സാഹിത്യ സൊസൈറ്റി വിതരണം ചെയ്തു. ഒന്നാമത്തെ മികച്ച ചിത്രമായി ജ്യോതി പുല്ലനാട് ന്റെ “രണ്ടു നക്ഷത്രങ്ങൾ ” എന്ന ടെലി ഫിലിമും, രണ്ടാം സ്ഥാനം ” എന്റെ മകൾ ” എന്ന ഹൃസ്വ ചിത്രത്തിനും ലഭിച്ചു. തുടിയൻപ്ലാക്കൽ ഫിലിംസിന്റെ ബാനറിൽ ജോൺസൺ തുടിയൻ കഥയും വിനു നടുവിൽ സംവിധാനം ചെയ്ത് അനൂപ് ഇരിട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച “അലമ്പൻ ” എന്ന ഹൃസ്വ ചിത്രം മൂന്നാം സ്ഥാനം നേടി.
കോഴിക്കോട് ടൗൺ ഹാളിൽ പ്രശസ്ത ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. കവിയും , തിരക്കഥാകൃത്തുമായ പി.ആർ .നാഥ്, പ്രശസ്ത നടൻ നാരായണൻ നായർ എന്നിവർ അവാർഡുകൾ സമ്മാനിച്ചു. കൈരളി സൊസൈറ്റി പ്രസിഡന്റ് ഡോ. ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു. പി.ആർ.ഒ. ദേവസി സ്വാഗതവും വിനു വണ്ടൂർ നന്ദിയും പറഞ്ഞു.

Related posts

കോ​വി​ഡ് വ്യാ​പ​നം ;ആ​റ​ള​ത്ത് റോ​ഡു​ക​ള്‍ അ​ട​ച്ചു

Aswathi Kottiyoor

ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് കോ​ള്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു.

കുറ്റാന്വോഷണ മികവിന് ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ റൂറൽ സിവിൽ പൊലിസ് ഓഫിസർ കെ.പി.സുജിത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍

Aswathi Kottiyoor
WordPress Image Lightbox