23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സർക്കാർ ആശുപത്രികളിൽ 2000 നഴ്സുമാരുടെ കുറവ്; നിയമനം വൈകിപ്പിച്ച് സർക്കാർ
Uncategorized

സർക്കാർ ആശുപത്രികളിൽ 2000 നഴ്സുമാരുടെ കുറവ്; നിയമനം വൈകിപ്പിച്ച് സർക്കാർ


കണ്ണൂർ ∙ സമയബന്ധിതമായി ഒഴിവുകൾ നികത്താത്തതിനാൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രണ്ടായിരത്തിലേറെ നഴ്സ് തസ്തികകളിൽ ആളില്ല. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ഗ്രേഡ് 2) നിയമനം മുടങ്ങിയിട്ടു മൂന്നുവർഷമായി; നിലവിലുള്ളത് 2000 ഒഴിവുകൾ.

പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം നടത്തിയിട്ടും വർഷങ്ങളായി. വിവിധ സർക്കാർ ആശുപത്രികളിലായി 450 ഒഴിവുകളാണുള്ളത്. പല ജില്ലകളിലും ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് നഴ്സ്, മറ്റേണൽ ചൈൽഡ് ഹെൽത്ത് ഓഫിസർ തസ്തികകളിലും ആളില്ല.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് – ഗ്രേഡ് 2ൽ നിന്ന് ഗ്രേഡ് 1ലേക്കുള്ള പ്രമോഷൻ നടന്നിട്ടും മൂന്നു വർഷമായി. ഇതിനാൽ പല തസ്തികയിലും ആളില്ലെന്നു മാത്രമല്ല, പലരും ഗ്രേഡ് 2 തസ്തികയിൽ നിന്നു തന്നെ വിരമിക്കേണ്ട സ്ഥിതിയുമാണ്.

60 വർഷം മുൻപുള്ള സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാത്തതിനാൽ, കിടത്തിച്ചികിത്സയുള്ള സർക്കാർ ആശുപത്രികളിൽ കിടക്കകളുടെ എണ്ണത്തിനനുസരിച്ചു നഴ്സുമാരില്ല. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്സുമാരുടെ എണ്ണം കണക്കാക്കിയാൽ സർക്കാർ ആശുപത്രികളിൽ ഇനിയും 8000 നഴ്സുമാർ കൂടി വേണം.

20,000 നഴ്സുമാർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 12,000 പേർ മാത്രം. നഴ്സുമാർ അധിക ജോലിഭാരത്താൽ വലയുമ്പോഴാണ് നിലവിലെ ഒഴിവുകൾ നികത്താൻ പോലും സർക്കാർ നടപടി സ്വീകരിക്കാത്തത്.

‘നഴ്സുമാർക്കും സംരക്ഷണം വേണം’

ആശുപത്രി സംരക്ഷണനിയമം പരിഷ്കരിച്ച് പുതിയ ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ നിയമസംരക്ഷണത്തിൽ നഴ്സുമാരെക്കൂടി ഉൾപ്പെടുത്തണമെന്നും സമയബന്ധിതമായി സ്ഥാനക്കയറ്റവും നിയമനവും നടത്തണമെന്നും കേരള ഗവ.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു.

Related posts

മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍; മദ്യഷാപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.*

Aswathi Kottiyoor

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

Aswathi Kottiyoor

ബിപിഎല്‍, എസ് സി, എസ് ടി വിഭാഗത്തിന് സൗജന്യം, മറ്റുള്ളവര്‍ക്ക് 75 % സര്‍ക്കാര്‍ സബ്സിഡി; എൻഐഎഫ്എൽ കോഴിക്കോടും

Aswathi Kottiyoor
WordPress Image Lightbox