വാട്സാപ്പിലൂടെ അറയാത്ത നമ്പറുകളില്‍ നിന്ന് കോളുകളും മെസേജുകളും ലിങ്കുകളുമൊക്കെ വരാറുണ്ടെങ്കില്‍ ശ്രദ്ധിക്കണം. രാജ്യാന്തര നമ്പറുകളില്‍ നിന്നുള്ള അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളും വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിന്നു. ഇതിനു പിന്നാലെ വാട്സാപ്പ് ഉപയോക്താള്‍ക്ക് ചില ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്‍ഡൊനീഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നമ്പറുകളില്‍ നിന്നാണ് കോളുകള്‍ വരുന്നത്. ഇത്തരം സ്പാം നമ്പറുകളില്‍നിന്നുള്ള കോളുകള്‍ വന്നാല്‍ അത് എടുക്കരുത്. ആ നമ്പര്‍ ഉടന്‍ ബ്ലോക്ക് ചെയ്യണം. അജ്ഞാതസന്ദേശങ്ങള്‍ക്കൊപ്പമുള്ള ലിങ്കുകളും ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വ്യക്തിഗതവിവരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ടവ:
വാട്സാപ്പിലെ ‘Who can see’ സെറ്റിങ്സ് Contacts only ആണെന്ന് ഉറപ്പുവരുത്തുക. അതുപോലെ, about, groups എന്നിവയുടെ സെറ്റിങ്സ് സ്‌ട്രോങ്ങ് ആക്കുക. two-factor ഓതെന്റിക്കേഷന്‍ കൃത്യമായി ക്രമീകരിച്ചിരിക്കുന്നെന്ന് ഉറപ്പാക്കുക. അജ്ഞാത കോളുകള്‍ വന്നാലുടന്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക