കേരളത്തിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾ പോലെയാണ് തീരദേശ കർണാടകയിലെ പല ഗ്രാമങ്ങളും ബിജെപിക്ക്. കർണാടകയിൽ ഹിന്ദുത്വ ആശയത്തിന്റെ ലാബറട്ടിയെന്നാണ് കോൺഗ്രസ് നേരത്തേ മുതൽ തീരദേശ മേഖലയെ വിശേഷിപ്പിക്കാറുള്ളത്. അത്രയേറെ ഹിന്ദുത്വ–ആർഎസ്എസ് ആശയങ്ങൾ ആഴത്തിൽ സ്വാധീനം ചെലുത്തിയതാണ് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ 13 മണ്ഡലങ്ങൾ. ഇതോടൊപ്പം ഉത്തര കന്നഡ കൂടി ചേരുന്നതോടെ തീരദേശ കർണാടക മേഖലയായി. ബിജെപിക്കെതിരായ ഭരണ വിരുദ്ധ വികാരം ആഞ്ഞു വീശിയിട്ടും കർണാടക പൂർണമായും കോൺഗ്രസ് തൂത്തുവാരിയിട്ടും മംഗളൂരു, ഉഡുപ്പി ഉൾപ്പെടുന്ന ഈ ‘ഹിന്ദുത്വ ആശയ തീരദേശ മേഖല’കളിൽ കാര്യമായ ചലനമുണ്ടാക്കാൻ കോൺഗ്രസിനു സാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിജെപി ക്യാംപുകൾ പറയുന്നത്. എന്നാൽ യഥാർഥത്തില്‍ എന്താണ് തീരദേശ കർണാടകയിൽ സംഭവിച്ചത്? ബിജെപി അവകാശപ്പെടുന്നതു പോലെ വ്യക്തമായൊരു വിജയം മേഖലയിൽ സ്വന്തമാക്കാൻ സാധിച്ചോ? തീരദേശ കർണാടകയിലെ ഭൂരിപക്ഷത്തിൽ ബിജെപിയെ ഞെട്ടിക്കുന്ന ചില കണക്കുകളാണ് ഒളിച്ചിരിക്കുന്നത്.
- Home
- Uncategorized
- മോദി ഫാക്ടറിന്റെ കേന്ദ്രം, പാർട്ടി ഗ്രാമങ്ങൾ..; ‘ജയിച്ചിട്ടും’ ബിജെപിയെ ഞെട്ടിച്ച് തീരദേശ കർണാടക