22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞു; 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
Kerala

രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞു; 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 18 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ. മാർച്ചിൽ 5.66 ശതമാനമായിരുന്നെങ്കില്‍ ഏപ്രിലിൽ ഇത് 4.7 ശതമാനമായി കുറയുകയായിരുന്നു. 2022 ഏപ്രിലിൽ പണപ്പെരുപ്പ നിരക്ക് 7.8 ശതമാനമായിരുന്നു. ദേശീയ സ്ഥിതിവിവരണ കണക്ക് മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.2021 നവംബറിന് ശേഷം ആദ്യമായാണ് റീട്ടെയിൽ പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെയെത്തുന്നത്. ആർബിഐ ലക്ഷ്യമിട്ട 2–6 ശതമാനത്തിനിടയ്ക്കാണ് ഇപ്പോഴും പണപ്പെരുപ്പം തുടരുന്നത്.  ഭക്ഷ്യവസ്തുക്കളുടെ വിലകുറയുകയും എണ്ണവില വർധിക്കാത്തതുമാണ് പണപ്പെരുപ്പം കുറയാൻ കാരണം. 2024 സാമ്പത്തിക വർഷത്തിൽ ഉപഭോക്തൃ വിലസൂചിക 5.2 ശതമാനമായിരിക്കുമെന്ന് ആർബിഐ പ്രവചിക്കുന്നു.

Related posts

കണ്ണൂർ കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്‌ 25.74 കോടി രൂപയുടെ സാങ്കേതികാനുമതി

Aswathi Kottiyoor

ദ്വിദിന ദേശീയ പണിമുടക്ക്; സി.ഐ.ടി.യു നിടുംപൊയില്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിടുംപൊയില്‍ ടൗണില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

ആധാറിൽ നവജാതശിശുക്കളുടെ പേരും ചേർക്കാം

Aswathi Kottiyoor
WordPress Image Lightbox