20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ബ്രഹ്മപുരം ബയോമൈനിങ്: ‘സോണ്ട’യുടെ കരാർ റദ്ദാക്കും; റീടെൻഡർ വിളിക്കും.
Uncategorized

ബ്രഹ്മപുരം ബയോമൈനിങ്: ‘സോണ്ട’യുടെ കരാർ റദ്ദാക്കും; റീടെൻഡർ വിളിക്കും.


കൊച്ചി ∙ ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ സോണ്ട ഇൻഫ്രാടെക്കിനു നൽകിയ കരാർ സർക്കാർ റദ്ദാക്കും. അടിയന്തരമായി ബയോമൈനിങ് നടത്താൻ റീടെൻഡർ വിളിക്കും. നിലവിലുള്ള കരാർ അവസാനിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും രണ്ടര മാസത്തിനകം പുതിയ കരാർ നൽകുമെന്നും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.‘ക്യാപ്പിങ്’ നടത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ സർക്കാരിന് അനുമതി നൽകി. മഴക്കാലത്തിനു ശേഷം ചാരം കലർന്ന ഈ മണ്ണിലെ മറ്റു വസ്തുക്കൾ നീക്കം ചെയ്ത ശേഷം ശാസ്ത്രീയമായി സംസ്കരിക്കും. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യത്തെ കത്തിയത്, പാതി കത്തിയത്, കത്താത്തത് എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണു സംസ്കരണ പ്രക്രിയ പൂർത്തിയാക്കുക. ഈ ജോലികളിൽ തദ്ദേശ വകുപ്പിനു പുറമേ ജലവിഭവ, പൊതുജനാരോഗ്യ വകുപ്പുകളെ കൂടി പങ്കാളികളാക്കാൻ ട്രൈബ്യൂണൽ നിർദേശിച്ചു.ഹൈവേ നിർമാണത്തിന് ബ്രഹ്മപുരത്തെ മണ്ണ്
ബ്രഹ്മപുരത്തു ശാസ്ത്രീയമായി രീതിയിൽ ബയോമൈനിങ് നടത്തി വേർതിരിച്ചെടുക്കുന്ന മണ്ണ് ദേശീയപാത വികസനത്തിനുൾപ്പെടെ ഉപയോഗിക്കുമെന്നു സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. വിഷ പദാർഥങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ഈ മണ്ണ് താഴ്ന്ന സ്ഥലങ്ങൾ നികത്താനും മറ്റു നിർമാണ പദ്ധതികൾക്കും ഉപയോഗിക്കാനാകും.

Related posts

സൗദി അറേബ്യയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

Aswathi Kottiyoor

ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; പരിസരത്ത് നിന്ന് സിറിഞ്ചുകൾ

Aswathi Kottiyoor

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ പോസ്റ്റുമോർട്ടം നടന്നത് രാത്രി, മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും

Aswathi Kottiyoor
WordPress Image Lightbox