26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഗുജറാത്ത് സർക്കാരിന് തിരിച്ചടി: 68 ജഡ്‌ജിമാരുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി സ്‌‌റ്റേ ചെയ്തു
Kerala

ഗുജറാത്ത് സർക്കാരിന് തിരിച്ചടി: 68 ജഡ്‌ജിമാരുടെ സ്ഥാനക്കയറ്റം സുപ്രീം കോടതി സ്‌‌റ്റേ ചെയ്തു

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധി പ്രസ്‌താവിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഹരീഷ് ഹസ്‌മുഖ് ഭായ് വർമ ഉൾപ്പെടെ 68 പേരെ ജില്ലാ ജഡ്‌ജിമാരാക്കി ഉയർത്തിയ നടപടി സുപ്രീം കോടതി സ്‌റ്റേ‌ ചെയ്‌തു. ജസ്‌റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നടപടി.

ഹൈക്കോടതി നൽകിയ ശുപാർശയും ഗുജറാത്ത് സർക്കാർ ഇറക്കിയ വിജ്ഞാപനവുമാണ് സ്‌‌റ്റേ ചെയ്‌തത്. ശുപാർശയും വിജ്ഞാപനവും നിയമ വിരുദ്ധമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റ പട്ടികയ്‌ക്കെതിരെ ഗുജറാത്തിലെ സീനിയർ സിവിൽ ജഡ്‌ജ് കേഡറിൽപ്പെട്ട രവികുമാർ മഹേത, സച്ചിൻ പ്രതാപ്റായ് മേത്ത എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Related posts

വഞ്ചനാക്കേസ്: കെ സുധാകരന്റെ ജാമ്യഹർജി 13ന്‌ പരിഗണിക്കും

Aswathi Kottiyoor

ബവ്കോ പഴയ ബവ്കോ അല്ല; 16 കോടിയുടെ അധിക വരുമാനം

Aswathi Kottiyoor

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ഇ​നി വാ​ട്സ്ആ​പ്പ് വ​ഴി​യും

Aswathi Kottiyoor
WordPress Image Lightbox