22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പൊലീസിന്റെ ശേഷി ഉയർത്താൻ നിർമിതബുദ്ധി ഉപയോഗപ്പെടുത്തും : മുഖ്യമന്ത്രി
Kerala

പൊലീസിന്റെ ശേഷി ഉയർത്താൻ നിർമിതബുദ്ധി ഉപയോഗപ്പെടുത്തും : മുഖ്യമന്ത്രി

പൊലീസ്‌ സേനയുടെ കഴിവും ശേഷിയും ഉയർത്താൻ നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ്‌എപി ഗ്രൗണ്ടിൽ പൊലീസ്‌ ജില്ലകൾക്കുള്ള ഡ്രോൺ വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡ്രോണുകളുടെ ശാസ്ത്രീയ, സാങ്കേതിക വിവരങ്ങളുടെ പരിശോധനകൾക്കാണ്‌ ഡ്രോൺ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്റർ സ്ഥാപിച്ചത്.

ഡ്രോൺ ഉപയോഗത്തിനൊപ്പം ആന്റി ഡ്രോൺ സിസ്റ്റം ഫലപ്രദമായി ഉപയോഗിക്കാനും ഈ ലാബിനാകും. ഈ പദ്ധതികളുടെ ഗുണഫലങ്ങൾ താഴെതലത്തിലും എത്തിക്കാനാണ്‌ പൊലീസ്‌ ജില്ലകൾക്ക് ഡ്രോണുകൾ വിതരണം ചെയ്യുന്നത്. 25 പേർക്ക് ഡ്രോൺ പൈലറ്റ് പരിശീലനവും 20 പേർക്ക് അടിസ്ഥാന പരിശീലനവും നൽകി.
ഡ്രോണുകളിൽനിന്ന് ബ്രാൻഡിങ്‌ തിരിച്ചറിയൽ, ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കൽ, നിർമാണ സവിശേഷതകളുടെ വിശകലനം ചെയ്യൽ എന്നിവയ്‌ക്കായാണ് ‘ഡ്രോൺ എക്‌സ്‌’ ഫോറൻസിക് സോഫ്റ്റ്‌വെയർ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡ്രോൺ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി കൈമാറി. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. എഡിജിപി കെ പത്മകുമാർ, സൈബർഡോം നോഡൽ ഓഫീസർ പി പ്രകാശ്‌ എന്നിവർ സംസാരിച്ചു

Related posts

ട്രെയിനിലെ കാറ്ററിങ് ഇന്ന് തുടങ്ങും: പിടിമുറുക്കി ഉത്തരേന്ത്യൻ ലോബി, മലയാളരുചി അന്യമാകും

Aswathi Kottiyoor

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ മന്ത്രി

Aswathi Kottiyoor

പുതുപ്പള്ളിയുടെ എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ് ചെയ്യും

Aswathi Kottiyoor
WordPress Image Lightbox