24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സേവനസന്നദ്ധതയോടെ പ്രവർത്തിക്കുന്ന നഴ്‌സുമാർക്ക് മുഖ്യമന്ത്രിയുടെ അഭിവാദ്യം
Kerala

സേവനസന്നദ്ധതയോടെ പ്രവർത്തിക്കുന്ന നഴ്‌സുമാർക്ക് മുഖ്യമന്ത്രിയുടെ അഭിവാദ്യം

വെല്ലുവിളികളെ മറികടന്ന് സേവനസന്നദ്ധതയോടെ പ്രവർത്തിക്കുന്ന നഴ്‌സുമാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിവാദ്യങ്ങൾ. ലോക നഴ്‌സസ് ദിനമായ ഇന്ന് സിസ്റ്റർ ലിനിയെയും മുഖ്യമന്ത്രി സ്മരിച്ചു. മഹാമാരികൾക്കെതിരെയുള്ള മനുഷ്യരാശിയുടെ പോരാട്ടങ്ങളിൽ വിസ്മരിക്കാൻ പറ്റാത്ത പങ്കുവഹിക്കുന്നവരാണ് ലോകമെങ്ങുമുള്ള നഴ്‌സുമാരെന്നും ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ചുവടെ

ലോക നഴ്‌സസ് ദിനമാണിന്ന്. മഹാമാരികൾക്കെതിരെയുള്ള മനുഷ്യരാശിയുടെ പോരാട്ടങ്ങളിൽ വിസ്മരിക്കാൻ പറ്റാത്ത പങ്കുവഹിക്കുന്നവരാണ് ലോകമെങ്ങുമുള്ള നഴ്‌സുമാർ. വെല്ലുവിളികളെ മറികടന്ന് സേവനസന്നദ്ധതയോടെ പ്രവർത്തിക്കുന്ന എല്ലാ നഴ്‌സുമാർക്കും അഭിവാദ്യങ്ങൾ.

നഴ്‌സുമാരുടെ ഭാവി സുരക്ഷിതവും ഐശ്വര്യപൂർണ്ണവുമാക്കുന്നതും വഴി മാത്രമേ ആരോഗ്യപൂർണമായൊരു നല്ല നാളെയെ യാഥാർഥ്യമാക്കാനാകൂവെന്ന സന്ദേശമാണ് ഈ വർഷത്തെ നഴ്‌സസ് ദിനം മുന്നോട്ടുവെക്കുന്നത്. മികച്ച വേതനവും സുരക്ഷിതമായ തൊഴിലിടങ്ങളും മെച്ചപ്പെട്ട തൊഴിലന്തരീക്ഷവും നഴ്‌സുമാർക്ക് ഒരുക്കാൻ നമുക്കാകേണ്ടതുണ്ട്. ആതുരസേവന രംഗത്ത് ലോകത്താകെ ഇടപെടുന്നവരും പ്രശംസ പിടിച്ചുപറ്റുന്നവരുമാണ് കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ. അവരുടെ ക്ഷേമത്തിനായുള്ള എല്ലാ നടപടികളും എൽഡിഎഫ് സർക്കാർ സ്വീകരിക്കും.

സിസ്റ്റർ ലിനിയെ സ്മരിക്കാനുള്ള അവസരം കൂടിയാണ് ഈ ദിനം. നഴ്‌സുമാരുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ നാമെല്ലാവരും ഒരുമിച്ച് നിൽക്കണം. ഈ ലോക നഴ്‌സസ് ദിനം അതിനുള്ള ഊർജ്ജം പകരട്ടെ.

Related posts

കൊറിയയിലെ ഉള്ളി കൃഷി കൊള്ളാം, പക്ഷേ തണുപ്പു –10 വരെയാകും; പകുതിപേർക്കും ഇപ്പോൾ പോകേണ്ട!.

Aswathi Kottiyoor

മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ വിലക്ക്

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox