22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഇപിഎഫ്‌ഒ ഹയർ ഓപ്‌ഷൻ ; കുടിശ്ശിക അടയ്‌ക്കാൻ വിശദമായ സർക്കുലർ
Kerala

ഇപിഎഫ്‌ഒ ഹയർ ഓപ്‌ഷൻ ; കുടിശ്ശിക അടയ്‌ക്കാൻ വിശദമായ സർക്കുലർ

പിഎഫ് ഹയർ ഓപ്‌ഷനായി അപേക്ഷ സമർപ്പിച്ചവർ പെൻഷൻ ഫണ്ടിലേക്ക് അധികമായി അടയ്ക്കേണ്ട തുകസംബന്ധിച്ച സർക്കുലർ ഇപിഎഫ്ഒ ഇറക്കി. 2014 സെപ്തംബർ ഒന്നുമുതൽ 15,000 രൂപയ്ക്കുമുകളിലുള്ള ശമ്പളത്തിന്റെ 1.16 ശതമാനം തുകകൂടി തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക് ഈടാക്കും. ഇതോടെ ഉയർന്ന പെൻഷന് അപേക്ഷിക്കുന്നവരുടെ ശമ്പളത്തിന്റെ 15,000 രൂപവരെയുള്ള തുകയുടെ 8.33 ശതമാനവും അതിനുമുകളിലുള്ള ശമ്പളത്തിന്റെ 9.49 ശതമാനവും തൊഴിലുടമയുടെ പിഎഫ് വിഹിതത്തിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക്‌ മാറ്റും. 2014 സെപ്തംബറിനുമുമ്പുള്ള സേവനകാലത്തെ അധികശമ്പളത്തിന് 1.16 ശതമാനം ഈടാക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ മുഴുവൻ ശമ്പളത്തിനും 8.33 ശതമാനം വിഹിതം അടച്ചാൽ മതി.

തൊഴിലുടമകൾ സമർപ്പിക്കുന്ന ശമ്പളക്കണക്ക് പരിശോധിച്ചാകും കുടിശ്ശികതുകയിൽ ഇപിഎഫ്ഒ അന്തിമതീരുമാനം എടുക്കുന്നത്‌. ഈ തുകയ്ക്ക് അതതു കാലത്ത് ഇപിഎഫ്ഒ വരിക്കാരന്‌ നൽകിയിട്ടുള്ള പലിശകൂടി അതേനിരക്കിൽ തിരികെ നൽകണം. തിരിച്ചടയ്ക്കാനുള്ള തുകസംബന്ധിച്ച് ജീവനക്കാരെ അറിയിക്കുകയും ഇത് ഈടാക്കുന്നതിന് സമ്മതപത്രം വാങ്ങുകയും ചെയ്യും. തുക പ്രോവിഡന്റ് ഫണ്ടിൽ ബാക്കിയുണ്ടെങ്കിൽ അത് പെൻഷൻ ഫണ്ടിലേക്കു മാറ്റാനും ഓപ്‌ഷനുണ്ട്‌. തുക തികയില്ലെങ്കിൽ ബാക്കി അടയ്ക്കാൻ മൂന്നുമാസംവരെ സമയം അനുവദിക്കും. ഓൺലൈൻ വഴിയോ ചെക്ക് വഴിയോ ആയിരിക്കും തുക ഈടാക്കുക. ഈ നടപടി പൂർത്തിയാക്കുന്നതിന് പിഎഫ് ഓഫീസുകൾക്കുള്ള വിശദമായ നിർദേശങ്ങളും മൂന്ന്‌ പേജുള്ള സർക്കുലറിലുണ്ട്. പെൻഷൻ കണക്കാക്കുന്ന രീതി അടുത്ത സർക്കുലറിൽ വ്യക്തമാക്കുമെന്നും ഇപിഎഫ്ഒ പറയുന്നു.

Related posts

വൈദ്യുതോപഭോഗം; മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ അടുത്ത വര്‍ഷം മുതല്‍

Aswathi Kottiyoor

നെൽ വില: സർക്കാർ കർഷകർക്കൊപ്പമെന്ന് ഭക്ഷ്യമന്ത്രി

Aswathi Kottiyoor

ക്ഷേമരാഷ്ട്രത്തിൽ പട്ടിണിമരണം പാടില്ല; സമൂഹ അടുക്കള നയമുണ്ടാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.

Aswathi Kottiyoor
WordPress Image Lightbox