27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
Kerala

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും. റൂറല്‍ എസ്.പി. എം.എല്‍. സുനില്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. എഫ്‌ഐആറിലെ പിഴവുകള്‍ ഉള്‍പ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം മാറ്റിയത്.

കൊലപാതകക്കേസ് പ്രതി സന്ദീപിന്റെ ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് പൊലീസിന് വിവരങ്ങള്‍ കിട്ടിയില്ല. പ്രതി അക്രമത്തിന് മുന്‍പ് എടുത്ത വീഡിയോ അയച്ച ആളെയും കണ്ടെത്താനായിട്ടില്ല. പുലര്‍ച്ചെ പ്രതി പൊലീസിനെ ഫോണില്‍ വിളിക്കുന്നതിന് മുന്‍പ് ജോലി ചെയ്യുന്ന സ്‌കൂളിലെ പ്രധാന അധ്യാപികക്ക് വീഡിയോ സന്ദേശം അയച്ചു. തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തില്‍ സന്ദീപ് പറഞ്ഞത്. പ്രതിയുടെ ശാരീരിക, മാനസിക ആരോഗ്യ നില മെച്ചപ്പെട്ട ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം.

ഇതിനിടെ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎ നടത്തിവന്ന സമരം പിന്‍വലിച്ചു. സംഘടനയുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അനുഭാവപൂര്‍വം പരിഗണിച്ചു. പിജി ഡോക്ടേഴ്സിന്റെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം മുഖവിലയ്ക്കെടുക്കുന്നതായി ഐഎംഎ അറിയിച്ചു.

Related posts

മോഡലുകൾ മരിക്കാനിടയായ കാറപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു.

Aswathi Kottiyoor

തീവ്ര മഴ പ്രതിരോധിക്കാൻ പുതിയ റോഡ് നിർമാണ രീതികൾ അവശ്യമെന്ന് പൊതുമരാമത്ത് മന്ത്രി

Aswathi Kottiyoor

ഹജ്ജിന്‌ വനിതാ തീര്‍ഥാടകര്‍ക്ക് പ്രത്യേക വിമാനം

Aswathi Kottiyoor
WordPress Image Lightbox