24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തിൽ പച്ചത്തുരുത്തുകളുടെ വിസ്തൃതി എഴുന്നൂറ് ഏക്കറിലേക്ക്; സംസ്ഥാനതല പ്രഖ്യാപനം മെയ് 13 ന്
Kerala

കേരളത്തിൽ പച്ചത്തുരുത്തുകളുടെ വിസ്തൃതി എഴുന്നൂറ് ഏക്കറിലേക്ക്; സംസ്ഥാനതല പ്രഖ്യാപനം മെയ് 13 ന്

പ്രാദേശിക ജൈവവൈവിദ്ധ്യം ഉറപ്പാക്കി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഒരുക്കിയ പച്ചത്തുരുത്തുകളുടെ വിസ്തൃതി എഴുന്നൂറ് ഏക്കറിൽ എത്തിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിർ ഹയർസെക്കൻഡറി സ്‌കൂളിൽ നാളെ (മേയ് 13 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്) നടക്കുന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അധ്യക്ഷത വഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ റിപ്പോർട്ട് അവതരണം നടത്തും. തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ചടങ്ങിൽ വിശിഷ്ടാതിഥിയാകും.

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമപരിപാടിയിൽ 2023 മേയ് മാസത്തോടെ പച്ചത്തുരുത്തുകളുടെ വിസ്തൃതി 700 ഏക്കറായി വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും ഉൾപ്പെടെ സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചത്തുരുത്ത് വിസ്തൃതി ലക്ഷ്യവും കടന്ന് 779 ഏക്കറായി വർദ്ധിച്ചു കഴിഞ്ഞു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മുഴുവൻ ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറി സ്‌കൂളുകളിലും നടപ്പിലാക്കുന്ന വനസമേതം പച്ചത്തുരുത്തുകൾ ഈ പ്രവർത്തനത്തിന് ഊർജ്ജം പകർന്നിട്ടുണ്ട്.

ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ സ്വാഗതം ആശംസിക്കും. ചെയർമാൻ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺസ് എം. കൃഷ്ണദാസ്, നവകേരളം കർമപദ്ധതി തൃശൂർ ജില്ലാ കോർഡിനേറ്റർ ദിദിക സി., കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. നഫീസ, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ആർ. രവി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. ബസന്ത് ലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.വി. സുരേന്ദ്രൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ, തൊഴിലുറപ്പ് പദ്ധതി ജെ.പി.സി. എം.കെ. ഉഷ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാജി എസ്.എസ്., തൃശൂർ ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം ടി.ഡി. വിൽസൺ, അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഹരിഷ് വി.ജി., പുറനാട്ടുകര എസ്.ആർ.കെ.ജി.വി.എം എച്ച്.എസ്.എസ് പ്രിൻസിപ്പൽ സുനിത നായർ തുടങ്ങി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Related posts

രാജ്യത്ത്‌ ഏറ്റവുമധികം മനുഷ്യാവകാശ ലംഘനം യു.പിയിൽ; തുടർച്ചയായ മൂന്നാം വർഷവും മുന്നിൽ.

Aswathi Kottiyoor

ജല മെട്രോയുടെ ആദ്യബോട്ട്‌ കെഎംആര്‍എല്ലിന്‌ കൈമാറി

Aswathi Kottiyoor

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ഭൂമി വി​ട്ടുന​ൽ​കാ​ൻ കു​ടു​ത​ൽ ക​ർ​ഷ​ക​ർ

Aswathi Kottiyoor
WordPress Image Lightbox