24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കർണാടക തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് – 72.81%; ഷെട്ടറിന്റെ മണ്ഡലത്തിൽ 64.14%
Uncategorized

കർണാടക തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് – 72.81%; ഷെട്ടറിന്റെ മണ്ഡലത്തിൽ 64.14%


ഇന്നലെ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവസാന കണക്ക് പ്രകാരം 72.81%. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോർഡാണിത്.

2018ൽ കുറിച്ച പോളിങ് റെക്കോർഡ് 72.10% ആണ് ഇക്കുറി തിരുത്തിയത്. ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയ മണ്ഡലം: ഹൊസകോട് – 90.90%. കുറഞ്ഞ പോളിങ്: സി.വി.രാമൻനഗർ – 47.43%.

പ്രമുഖ നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളിലെ പോളിങ്

ഷിഗോൺ (ബാസവരാജ് ബൊമ്മ): 79.60%
വരുണ (സിദ്ധരാമയ്യ): 84.39%
കനകപുര (ഡി.കെ.ശിവകുമാർ): 84.52%
ഹൂബള്ളി ധാർവാഡ് (ജഗദീഷ് ഷെട്ടർ): 64.14%

224 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആകെ 3,615 സ്ഥാനാർഥികളാണ് പോരടിച്ചത്. 113 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.

Related posts

മുൻ ആർബിഐ ഗവർണർ എസ് വെങ്കിട്ടരാമൻ അന്തരിച്ചു

Aswathi Kottiyoor

കോണ്‍ഗ്രസ് നേതാവ് ലാൽജി കൊള്ളന്നൂർ വധം; തെളിവില്ല, 9 പ്രതികളെ വെറുതെ വിട്ട് കോടതി

Aswathi Kottiyoor

തൃശൂരിൽ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox