21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഗൂഗിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ പിക്‌സല്‍ ഫോള്‍ഡ് എത്തി, ഒപ്പം പുതിയ ടാബ് ലെറ്റും പിക്‌സല്‍ 7എയും.
Uncategorized

ഗൂഗിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ പിക്‌സല്‍ ഫോള്‍ഡ് എത്തി, ഒപ്പം പുതിയ ടാബ് ലെറ്റും പിക്‌സല്‍ 7എയും.


തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. ബുധനാഴ്ച നടന്ന കമ്പനിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പിക്‌സല്‍ ഫോള്‍ഡ് പുറത്തിറക്കിയത്. ഇതോടൊപ്പം പിക്‌സല്‍ ടാബ് ലെറ്റ്, പിക്‌സല്‍ 7എ സ്മാര്‍ട്‌ഫോണ്‍ എന്നിവയും അവതരിപ്പിച്ചു.

ഗൂഗിള്‍ പിക്‌സല്‍ ഫോള്‍ഡ് : 1799 ഡോളറാണ് ഇതിന് വില ( ഏകദേശം 1.47 ലക്ഷം രൂപ). ഇന്ന് മുതല്‍ ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനാവും. ജൂണ്‍ മുതല്‍ ഇത് വിപണിയിലെത്തും. 5.8 ഇഞ്ച് വലിപ്പമുള്ള ഫോണിനെ 7.6 ഇഞ്ച് ടാബ് ലെറ്റിന്റെ രൂപത്തിലേക്ക് മാറ്റും വിധമാണ് ഈ ഫോള്‍ഡബിള്‍ ഫോണ്‍ ഒരുക്കിയിരിക്കുന്നത്. പിക്‌സല്‍ ഫോള്‍ഡിലെ രണ്ട് സ്‌ക്രീനുകളും ഒഎല്‍ഇഡി പാനലുകളാണ്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുണ്ട്. അകത്തുള്ള സ്‌ക്രീനിന് അള്‍ട്രാ തിന്‍ ഗ്ലാസ് കവചവുമുണ്ട്. ടെന്‍സര്‍ 2 പ്രൊസസര്‍ ചിപ്പില്‍ 12 ജിബി റാമിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

പിക്‌സല്‍ ടാബ് ലെറ്റ് : 499 രൂപയുള്ള ടാബ് ലെറ്റാണിത്. ഏകദേശം 41000 രൂപയോളം വരും ഇത്. 2560 x 1600 പിക്‌സല്‍ റസലൂഷനില്‍ 11 ഇഞ്ച് വലിപ്പമുള്ള എല്‍സിഡി ഡിസ്‌പ്ലേയാണിത്. ഇന്ന് മുതല്‍ ഇത് ബുക്ക് ചെയ്യാം. ജൂണ്‍ 20 മുതല്‍ ടാബ്ലെറ്റ് വിപണിയിലെത്തും.

പിക്‌സല്‍ 7എ : 6.1 ഇഞ്ച് 1080 പിക്‌സല്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയുള്ള സ്മാര്‍ട്‌ഫോണ്‍ ആണിത്. 499 ഡോളര്‍ ആണിതിന് വില. ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ (90 ഹെര്‍ട്‌സ്), മെച്ചപ്പെട്ട ക്യാമറ, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഫോണിലുണ്ട്. ടെന്‍സര്‍ ജി2 ചിപ്പിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 128 ജിബി സ്റ്റോറേജും, എട്ട് ജിബി റാമുമുണ്ട്. ഡാര്‍ക്ക് ഗ്രേ, വെള്ള, നീല, കോറല്‍ നിറങ്ങളില്‍ ഇത് വില്‍പനയ്‌ക്കെത്തും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ്, സെര്‍ച്ച് എന്നിവയിലേക്കായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ചു. പാം 2 (PaLM 2) എന്ന ഗൂഗിളിന്റെ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ ഉപയോഗിച്ച് സെര്‍ച്ച് റിസല്‍ട്ട് പേജ് ക്രമീകരിക്കുന്ന എഐ സ്‌നാപ്പ്‌ഷോട്ട്‌സ് (AI Snapshots) ആണ് അതിലൊന്ന്. ചാറ്റ് ജിപിടിയ്ക്ക് സമാനമായ ഗൂഗിളിന്റെ ചാറ്റബോട്ട് ‘ബാര്‍ഡ്’ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. ആന്‍ഡ്രോയിഡ് 14 ഓഎസിലും ‘മാജിക് കംപോസ്’ പോലുള്ള എഐ അധിഷ്ഠിതമായ സൗകര്യങ്ങള്‍ പ്രഖ്യാപിച്ചു.

Related posts

സഹകരണ ഭേദഗതി നിയമത്തിൽ സർക്കാരിന് തിരിച്ചടി; തുടർച്ചയായി 3 തവണ മത്സരിക്കുന്നതിനുള്ള വിലക്ക് കോടതി റദ്ദാക്കി

Aswathi Kottiyoor

ലോക്സഭ തെരഞ്ഞെടുപ്പ് ;കണ്ണൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

Aswathi Kottiyoor

നടി വിജയലക്ഷ്മി അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox