23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കാറുകളില്‍ കുട്ടികള്‍ക്ക് ബേബിസീറ്റും സീറ്റ്‌ബെല്‍റ്റും നിര്‍ബന്ധം, ബേബി ഓണ്‍ ബോര്‍ഡും പതിക്കാം.
Uncategorized

കാറുകളില്‍ കുട്ടികള്‍ക്ക് ബേബിസീറ്റും സീറ്റ്‌ബെല്‍റ്റും നിര്‍ബന്ധം, ബേബി ഓണ്‍ ബോര്‍ഡും പതിക്കാം.


കാറുകളില്‍ കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റും ബേബിസീറ്റും നിര്‍ബന്ധമാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനും മോട്ടോര്‍വാഹനവകുപ്പിനും നിര്‍ദേശം നല്‍കി.

വാഹനങ്ങളില്‍ കുട്ടികളുണ്ടെങ്കില്‍ ചില്ലില്‍ ‘ചൈല്‍ഡ് ഓണ്‍ ബോര്‍ഡ്’ എന്ന അറിയിപ്പ് പതിക്കണം. 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തണം. രണ്ടുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ബേബി സീറ്റ് ഘടിപ്പിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ മോട്ടോര്‍വാഹനനിയമത്തിലും ചട്ടങ്ങളിലും ഉള്‍പ്പെടുത്തണം.

വാഹനത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് മുമ്പുതന്നെ നിര്‍ദേശിച്ചിട്ടുള്ള കാര്യമാണിത്. 14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ സീറ്റ് ബെല്‍റ്റും അതിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ശരീര വലിപ്പമനുസരിച്ച് സീറ്റ് ബെല്‍റ്റോ അല്ലെങ്കില്‍ ചൈല്‍ഡ് റീസ്ട്രെയിന്റ് സിസ്റ്റമൊ ഉപയോഗിക്കുന്നത് സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം.

ഇതിനുപുറമെ, കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തി കാറോടിക്കുന്ന പ്രവണത അപകടം നിറഞ്ഞതാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. കഴിവതും കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നതാണ് ഉത്തമം. മടിയില്‍ ഇരുത്തിയുള്ള യാത്രയും ഒഴിവാക്കേണ്ടതാണ്. കുട്ടികള്‍ ഉള്ളപ്പോള്‍ ചൈല്‍ഡ് ലോക്ക് നിര്‍ബന്ധമായും ഉപയോഗിക്കണം. ഡോര്‍ തുറക്കുന്നതിന് ഡച്ച് റീച്ച് രീതി (വലത് കൈ കൊണ്ട് ഇടത് ഡോര്‍ തുറക്കുന്ന രീതി) പരിശീലിപ്പിക്കുന്നതും ഉചിതമാണ്.കാറുകളില്‍ കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത് പോലെ ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റും സുരക്ഷ ബെല്‍റ്റും നിര്‍ബന്ധമാണ്. നാല് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ ഒരു യാത്രക്കാരനായാണ് പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ഈ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിപ്പിക്കണമെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ 2019-ലെ ഭേദഗതിയില്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.

Related posts

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ വീൽചെയറും ഇലക്ടോണിക്‌സ് ചക്ര വാഹനവും വിതരണം ചെയ്തു

Aswathi Kottiyoor

വന്യമൃഗത്തിന്റെ ആക്രമണത്തിൽ പോത്തിന് പരിക്ക്

Aswathi Kottiyoor

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox